വയനാട്ടിൽ അഞ്ച് വയസ്സുള്ള മകളുമായി പുഴയില്‍; അമ്മയെ രക്ഷിച്ചു; കുഞ്ഞിനായി തിരച്ചിൽ
- Published by:Sarika KP
- news18-malayalam
Last Updated:
വിഷം ഉള്ളിൽ ചെന്നതായി സംശയമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
വയനാട്: വെണ്ണിയോട് അമ്മയും അഞ്ച് വയസ് പ്രായമായ കുഞ്ഞും പുഴയിൽ ചാടി. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തുടർന്ന് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്.
വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. പാലത്തിൽ ചെരുപ്പും കുട്ടിയുടെ കുടയും കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിഷം ഉള്ളിൽ ചെന്നതായി സംശയമുണ്ടെന്ന് ഡോക്ടർമാർ.
ശ്രദ്ധിക്കുക: 
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
July 13, 2023 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ അഞ്ച് വയസ്സുള്ള മകളുമായി പുഴയില്‍;  അമ്മയെ രക്ഷിച്ചു; കുഞ്ഞിനായി തിരച്ചിൽ


