പ്രസവത്തിന് പിന്നാലെ രക്തസ്രാവം; യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്ടർ; ആലപ്പുഴയിൽ യുവതി മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു സംഭവം
ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് കെ.ജെ. മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മണിക്കാണ് ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നിൽക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും വീട്ടുകാരെ അറിയിക്കുകയായിരുന്നു.
തുടർന്ന്, വീട്ടുകാർ അതിന് സമ്മതിച്ചു. മൂന്ന് മണിയോടെ ഹൃദയ തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ വീട്ടുകാരെ കാണാൻ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാൻ സമ്മതിച്ചില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. വൈകിട്ട് 6 മണിയോടുകൂടി മരിച്ചതായി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
June 07, 2025 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രസവത്തിന് പിന്നാലെ രക്തസ്രാവം; യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്ടർ; ആലപ്പുഴയിൽ യുവതി മരിച്ചു