എന്നിട്ടും അവരെ എന്തിനാണ് വെറുതെ വിട്ടത്? പൊട്ടിക്കരഞ്ഞ് വാളയാർ പെൺകുട്ടികളുടെ അമ്മ

Last Updated:

Mother of Walayar sisters reacts after verdict | വിധി ഇങ്ങനെയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ പ്രധാന പ്രതികളെയെല്ലാം വിട്ടയച്ചതിന്റെ ഞെട്ടലിലാണ് പെൺകുട്ടികളുടെ കുടുംബവും അമ്മയും. ഇന്ന് കേസിലെ വിധിയാണെന്ന് ഇവർ അറിഞ്ഞിരുന്നില്ല. രാവിലെ തൊഴിലുറപ്പ് പണിക്ക് പോയതായിരുന്നു പെൺകുട്ടികളുടെ അമ്മ. അവിടെ നിന്നുമാണ് വിധിയെക്കുറിച്ച് അറിയുന്നത്.  ഉടനെ വീട്ടിലേക്ക് മടങ്ങി.
പ്രതികരണം തേടാനെത്തിയ മാധ്യമങ്ങൾക്ക് മുന്നിൽ അമ്മ പൊട്ടിക്കരഞ്ഞു. വിധി ഇങ്ങനെയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അമ്മ പറഞ്ഞു.  മകളെ പീഡിപ്പിച്ചവരെക്കുറിച്ച് വ്യക്തമാക്കിയതാണ്. എന്നിട്ടും പ്രതികളെ വിട്ടയച്ചത് എന്തിനാണെന്ന് പെൺകുട്ടികളുടെ അമ്മ. കേസിൽ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് കരുതുന്നത്. ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞിരുന്നില്ല. അന്വേഷണത്തിൽ പൊലീസിന്  വീഴ്ച പറ്റിയതായി കരുതുന്നുവെന്നും പെൺക്കുട്ടികളുടെ അമ്മ പ്രതികരിച്ചു.
വീഴ്ച വരുത്തിയിട്ടില്ല, അന്വേഷണം വെല്ലുവിളി നിറഞ്ഞതായിരുന്നു:  അന്വേഷണ ഉദ്യോഗസ്ഥൻ
advertisement
വാളയാർ കേസ് കടുത്ത വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നുവെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പി സോജൻ . കേസിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിയ്ക്കുന്നതിൽ പരിമിതികൾ ഉണ്ടായിരുന്നു. കുട്ടികൾ പീഡനത്തിന് ഇരയായത് ആത്മഹത്യക്ക് തൊട്ടു മുൻപായിരുന്നില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയ തെളിവുകൾ ശേഖരിയ്ക്കുന്നത് വെല്ലുവിളിയായി. അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം വാളയാർ കേസിൽ അപ്പീൽ പോവുന്നത് വിധി പകർപ്പ് കിട്ടിയ ശേഷം ആലോചിയ്ക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജ് വ്യക്തമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്നിട്ടും അവരെ എന്തിനാണ് വെറുതെ വിട്ടത്? പൊട്ടിക്കരഞ്ഞ് വാളയാർ പെൺകുട്ടികളുടെ അമ്മ
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement