ഇന്റർഫേസ് /വാർത്ത /Kerala / MVD | ഇനി അത് വേണ്ട; ചെറിയ നിയമലംഘനങ്ങള്‍ക്കും ലൈസന്‍സ് പോകും; നടപടി കടുപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

MVD | ഇനി അത് വേണ്ട; ചെറിയ നിയമലംഘനങ്ങള്‍ക്കും ലൈസന്‍സ് പോകും; നടപടി കടുപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

News18 Malayalam

News18 Malayalam

മഴക്കാലം വരുന്നതോടെ വാഹനാപകടങ്ങള്‍ കൂടാനുള്ള സാഹചര്യം കൂടി വിലയിരുത്തിയാണ് നടപടി.

  • Share this:

പാലക്കാട്: വാഹനാപകടങ്ങളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോര്‍വാഹനവകുപ്പ്. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രയുള്‍പ്പെടെ ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കി.

മഴക്കാലം വരുന്നതോടെ വാഹനാപകടങ്ങള്‍ കൂടാനുള്ള സാഹചര്യം കൂടി വിലയിരുത്തിയാണ് നടപടി. ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, ഉദ്യോഗസ്ഥര്‍ പരിശോധിക്കാനൊരുങ്ങുമ്പോള്‍ വാഹനം നിര്‍ത്താതെപോവുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ച് ഡ്രൈവ് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ ലൈസന്‍സ് മരവിപ്പിക്കും.

നിലവില്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കെല്ലാം പിഴയീടാക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. പിഴയടച്ച് വീണ്ടും ഇതേ നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഴയടയ്ക്കുന്നത് ഒരു പ്രശ്‌നമല്ലെന്ന മനോഭാവമുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വിലയിരുത്തുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളിലേക്ക് ബൈക്ക് 'പറന്നുകയറിയ' സംഭവം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് KSEB

ഇടുക്കി: അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി. വെള്ളയാംകുടിയില്‍ ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളിലേക്കാണ് ബൈക്ക് ഉയര്‍ന്നുപൊങ്ങി വീണത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

അപകടത്തില്‍ 12,160 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ഈടാക്കാന്‍ നടപപടിയെടുക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ആര്‍.ടി.ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും ഉണ്ടായേക്കും. ബൈക്ക് കോടതിയില്‍ ഹാജരാക്കി ആര്‍.സി റദ്ദാക്കിയേക്കും.

അപകടത്തില്‍ ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ചയാള്‍ പുറത്താണ് വീണത്. വാഹനം ട്രാസ്ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആള്‍ പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു.

കെ.എസ്. ഇ.ബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്.

First published:

Tags: Driving licence, Mvd