'നി‍ർമ്മിത ബുദ്ധി വഴി നിയമവിരുദ്ധമായി പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണം';ഐശ്വര്യ റായ് കോടതിയിൽ

Last Updated:

തൻ്റെ സ്വകാര്യതയ്ക്ക് നേരെയുണ്ടാകുന്ന കടന്നുകയറ്റങ്ങൾ തടയണമെന്ന് നടി കോടതിയിൽ ആവശ്യപ്പെട്ടു

News18
News18
തൻ്റെ വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അനുമതിയില്ലാതെ തൻ്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് നടി ഐശ്വര്യ റായ് ബച്ചൻ. തൻ്റെ സ്വകാര്യതയ്ക്കും വ്യക്തിത്വത്തിനും നേരെയുണ്ടാകുന്ന കടന്നുകയറ്റങ്ങൾ തടയണമെന്ന് ഹർജിയിൽ നടി ആവശ്യപ്പെട്ടു. നടിയുടെ അഭിഭാഷകനായ സന്ദീപ് സേഥി, ഹർജിയുടെ വിശദാംശങ്ങൾ കോടതിയിൽ സമർപ്പിച്ചു.
സമൂഹമാധ്യമങ്ങളിൽ ഐശ്വര്യയുടെ ചിത്രങ്ങൾ കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച് വാണിജ്യപരമായ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. യൂട്യൂബിൽ പ്രചരിക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങൾ ഐശ്വര്യയുടേതല്ലെന്നും, അവയെല്ലാം നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ലൈംഗിക താത്പര്യങ്ങൾക്കായി മോർഫ് ചെയ്ത സ്വകാര്യ ചിത്രങ്ങൾ ഉൾപ്പെടെ പ്രചരിക്കുന്നുണ്ടെന്ന് അഭിഭാഷകൻ ആരോപിച്ചു. കൂടാതെ, ഐശ്വര്യയുടെ ചിത്രങ്ങൾ പതിച്ച വാൾപേപ്പറുകൾ, ടീ-ഷർട്ടുകൾ, കോഫി മഗുകൾ എന്നിവ നിയമവിരുദ്ധമായി വിൽക്കുന്നതായും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
advertisement
ഹർജിയിൽ വാദം കേട്ട കോടതി, അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു. കേസ് അടുത്ത വർഷം ജനുവരി 15-ന് വീണ്ടും പരിഗണിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നി‍ർമ്മിത ബുദ്ധി വഴി നിയമവിരുദ്ധമായി പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണം';ഐശ്വര്യ റായ് കോടതിയിൽ
Next Article
advertisement
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
  • മാതാപിതാക്കൾ രാജീവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു.

  • പോലീസ് പ്രാഥമിക നിഗമനത്തിൽ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണം.

  • വീട്ടുകാർ കൊലപാതകമെന്ന് സംശയിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement