കൊച്ചിയിൽ യുവ ഡോക്ടർ എംഡിഎംഎയുമായി പിടിയിൽ

Last Updated:

യുക്രെയ്നിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ അംജദ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് അംജദ് അഹസാൻ ഹൗഡ് സർജൻസി പൂര്‍ത്തിയാക്കിയത്

അംജദ് അഹ്സാന്‍
അംജദ് അഹ്സാന്‍
കൊച്ചി: യുവ ഡോക്ടർ എംഡിഎംഎയുമായി പിടിയിലായി. പറവൂര്‍ വടക്കേക്കര സ്വദേശി അംജദ് അഹ്സാന്‍ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 0.84 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും കഞ്ചാവുമായി ഒരു അഭിഭാഷകനും പിടിയിലായിരുന്നു.
യുക്രെയ്നിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ അംജദ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് അംജദ് അഹസാൻ ഹൗഡ് സർജൻസി പൂര്‍ത്തിയാക്കിയത്. അംജദ് ലഹരി മരുന്ന് നിരന്തരം ഉപയോഗിക്കുന്നെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
മയക്കുമരുന്നു കൈമാറുന്നതിനിടെ ശ്രമിക്കുന്നതിനിടെ പുല്ലേപ്പടിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. അംജദിന്റെ കയ്യിൽനിന്ന് ഒരു ഗ്രാമില്‍ താഴെ മാത്രമുള്ള ലഹരിമരുന്നാണ് കണ്ടെത്തിയത്.അതിനാല്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം സ്റ്റേഷന്‍ ജാമ്യം ലഭിക്കും. എന്നാല്‍ പ്രതി ഒരു മെഡിക്കല്‍ പ്രൊഫഷണലായതിനാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും എറണാകുളം നോര്‍ത്ത് പൊലീസ് പറഞ്ഞു.
advertisement
ചില ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും ഇടയില്‍ മയക്കുമരുന്ന് ഉപയോഗമുള്ളതായി വിവരമുണ്ട്. എന്നാല്‍ തിരക്കേറിയ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത്തരം മയക്കുമരുന്ന് ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തുന്നത് പൊലീസിന് വലിയ വെല്ലുവിളിയായി മാറുകയാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നര്‍ക്കോട്ടിക് എസിപി കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് നടത്തിയത്.
അതേസമയം അരക്കിലോ കഞ്ചാവുമായി കഴിഞ്ഞ ദിവസം അഭിഭാഷകനെ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ ശ്രീജിത്തിനെയാണ് പുതുനഗരം പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 49 പേരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1567 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 46 കേസുകൾ രജിസ്റ്റർ ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ യുവ ഡോക്ടർ എംഡിഎംഎയുമായി പിടിയിൽ
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement