advertisement

'എം ടിയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം'; പുസ്തകം പിൻവലിക്കണമെന്ന് മക്കൾ

Last Updated:

പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എം ടിയുടെ മക്കളായ സിതാരയും അശ്വതി നായരും ഫേസ്ബുക്കിൽ പങ്കുവെച്ച സംയുക്ത‌ പ്രസ്താവനയിൽ അറിയിച്ചു.

Rapid Read
മക്കളായ സിത്താരയും അശ്വതിയുമാണ് പുസ്തകത്തിനെതിരെ രംഗത്തുവന്നത്
മക്കളായ സിത്താരയും അശ്വതിയുമാണ് പുസ്തകത്തിനെതിരെ രംഗത്തുവന്നത്
കോഴിക്കോട്: ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് രചിച്ച് ബുക്ക് വേം പ്രസിദ്ധീകരിച്ച 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകത്തിനെതിരെ എം ടി വാസുദേവൻ നായരുടെ മക്കൾ രംഗത്തെത്തി. എം ടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എം ടിയുടെ മക്കളായ സിതാരയും അശ്വതി നായരും ഫേസ്ബുക്കിൽ പങ്കുവെച്ച സംയുക്ത‌ പ്രസ്താവനയിൽ അറിയിച്ചു.
പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്ക് ശേഷവും എം ടി വാസുദേവൻ നായർ എന്ന ഞങ്ങളുടെ അച്ഛൻ മരിച്ച് ഒരു വർഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആർജ്ജിക്കുന്ന 'കുപ്രസിദ്ധിയിലൂടെ' പുസ്തകം വിറ്റു പോവാനും രചയിതാക്കൾക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് ഇരുവരും ആരോപിക്കുന്നു. പറഞ്ഞു കേട്ട അറിവുകൾ വെച്ചാണ് ഈ പുസ്തകം എഴുതിയിരിക്കുന്നതെന്ന് ആർക്കും മനസിലാവും. ഈ പുസ്തകത്തിലെ പല പരാമർശങ്ങളും എം.ടിയെ കുറിച്ചുള്ള ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. ഇത് കാരണം മക്കൾ എന്ന നിലയിൽ തങ്ങളും കുടുംബവും മനോവിഷമം അനുഭവിക്കുകയാണെന്നും സിതാരയും അശ്വതിയും പ്രസ്താവനയിൽ പറഞ്ഞു.
advertisement
പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യരുത്. ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങൾ അർദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്ന് പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. അത് കൊണ്ട് തന്നെ സാംസ്കാരിക മേഖല ഈ പുസ്തകത്തെ തള്ളി കളയുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഈ പുസ്തകം ഉടനടി പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം യുക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഇരുവരും പ്രസ്താവനയിൽ അറിയിച്ചു.
Summary: The daughters of legendary writer MT Vasudevan Nair have come out against the book 'MT Space: Bashpeekrithayude Aaram Viral', authored by Didi Damodaran and Echmukutty and published by Bookworm. In a joint statement shared on Facebook, MT’s daughters, Sithara and Aswathy Nair, stated that most of the content included in the book—presented as the life story of MT’s first wife, Pramila Nair—is factually incorrect and false.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എം ടിയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം'; പുസ്തകം പിൻവലിക്കണമെന്ന് മക്കൾ
Next Article
advertisement
'ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ട്'; പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
'ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ട്'; പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
  • പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവുമായ താല്പര്യങ്ങളെ ബാധിക്കും

  • സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരണമെന്ന് ഇന്ത്യ വിശ്വസിക്കുന്നു

  • ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നുവെന്ന് ജയശങ്കർ പറഞ്ഞു

View All
advertisement