ശബരിമല കർമസമിതിയുടെ പേരിൽ ഹിന്ദുവേട്ടയെന്ന് പ്രതിപാദിക്കുന്ന കൂറ്റൻ ഫ്ലക്സുകൾ പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മറക്കരുത്, മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം എന്ന തലക്കെട്ടും രേഖപ്പെടുത്തിയ ഫ്ലെക്സിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിവിധ ഭാവത്തിലുള്ള ഫോട്ടോകളും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട വാർത്തകളും നിറഞ്ഞുനിൽക്കുന്നു. കൂടാതെ പൊലീസ് ഭീകരതയിലും ഇരുമുടിക്കെട്ട് കൈവിടാതെ ശശികലയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, ശബരിമലയില്‍ ഇടതു സര്‍ക്കാര്‍ നടത്തിയ ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിന് കേസെടുക്കപ്പെട്ട അയ്യപ്പഭക്തരുടെ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഹൈന്ദവ സംഘടനകൾ. ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 20 മുതല്‍ 27 വരെയാണ് അയ്യപ്പഭക്ത സംഗമങ്ങള്‍. മുഴുവന്‍ ജില്ലകളിയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് സംഗമമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Also Read-
പുന്നപ്ര- വയലാര്‍ രക്ഷസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്ഥിനാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും മര്‍ദനമുറകള്‍ അഴിച്ചുവിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചും പീഡിപ്പിക്കുകയായിരുന്നു. ഹൈക്കോടതി പറഞ്ഞിട്ടുപോലും അനുസരിക്കാത്ത, ക്രിമിനലുകളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ശബരിമലയില്‍ ഭക്തര്‍ക്കുമേല്‍ അക്രമം അഴിച്ചുവിട്ടു. 16000ത്തിലധികം കേസുകളിലായി 57,000 ത്തിലധികം ഭക്തര്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റം ചുമത്തി കേസെടുത്തു. നാല് കോടിയിലധികം രൂപ പിഴയായി കെട്ടിവെച്ചതിനു ശേഷമാണ് ഭക്തര്‍ക്ക് കോടതികളില്‍ നിന്ന് ജാമ്യം ലഭിച്ചത്. മുന്‍ ഡിജിപി സെന്‍കുമാര്‍, മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രാധാകൃഷണന്, ശബരിമല കര്‍മ്മസമിതി ദേശീയ ജനറല്‍ സെകട്ടറി എസ്.ജെ.ആര്. കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല എന്നിവര്‍ക്കെതിരെ ആയിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.
Also Read-
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബംഗാളിലെ ബിജെപി 'സ്ഥാനാർഥി'മാര്‍ച്ച് 20ന് വൈകിട്ട് നാലിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ അയ്യപ്പഭക്ത സംഗമത്തോടെയാണ് സംഗമങ്ങള്‍ തുടങ്ങുക. 21ന് രാവിലെ ഒന്‍പതിന് കൊല്ലം, വൈകിട്ട് നാലിന് കോട്ടയം. 22ന് രാവിലെ 10ന് ഇടുക്കി, വൈകിട്ട് നാലിന് എറണാകുളം, 23ന് രാവിലെ ഒന്‍പതിന് തൃശൂര്‍, 24ന് വൈകിട്ട് നാലിന് കോഴിക്കോട്, 25ന് രാവിലെ 10ന് വയനാട്, വൈകിട്ട് അഞ്ചിന് കണ്ണൂര്‍ 26ന് രാവിലെ 10ന് കാസര്‍കോട്, 27ന് പത്തനംതിട്ട പന്തളത്ത് അയ്യപ്പഭക്തസംഗമത്തിന്റെ സമാപന സംഗമവും നടക്കും.