സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു എസ്.ഐ.യും ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത കണ്ണൂരിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്റർ പങ്കുവച്ച ഉദ്യോഗസ്ഥർക്ക് എതിരെയാണ് ജില്ലാ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര വകുപ്പ്തല നടപടി സ്വീകരിച്ചത്.
യു ഡി എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റ് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് ജില്ലാ പൊലീസ് മേധാവി ആദ്യം നടപടി സ്വീകരിച്ചത്. വളപട്ടണം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു കാമ്പ്രത്തിനെയാണ് സസ്പെൻഡ് ചെയ്തത്.
ഇടതു സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിന് കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് (ഡി.എച്ച്.ക്യു.) എസ്.ഐ. പുരുഷോത്തമൻ അറക്കലിനെയും സസ്പെൻഡ് ചെയ്തു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിൽ പതിനാലാം വാർഡിൽ മത്സരിക്കുന്ന ലക്ഷ്മണന്റെ വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള പോസ്റ്റാണ് പുരുഷോത്തമൻ ഷെയർ ചെയ്തത്.
advertisement
ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു എസ്.ഐ.യും ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടും ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2020 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ