Kalamassery blast |സ്ഫോടനം വിശ്വാസികൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നതിനിടെ; ഹാളിന്റെ മധ്യത്തിൽ ഒന്നിലേറെ തവണയെന്ന് ദൃക്‌സാക്ഷികൾ

Last Updated:

പ്രാർത്ഥനാ സമയത്ത് ആളുകൾ കണ്ണടച്ചിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികൾ

കളമശ്ശേരി സ്ഫോടനം
കളമശ്ശേരി സ്ഫോടനം
കളമശേരി സ്‌ഫോടനത്തിൽ (Kalamassery blast) ആദ്യ പൊട്ടിത്തെറി പ്രാർത്ഥനയ്ക്കിടെ ഹാളിന്റെ മധ്യഭാഗത്തു നിന്നും ഉണ്ടായി എന്ന് ദൃക്‌സാക്ഷികൾ.
യഹോവാ സാക്ഷികളാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.
ഒക്‌ടോബർ 27-ന് ആരംഭിച്ച് 29 ന് ഉച്ചയോടെ സമാപിക്കാനിരുന്ന ത്രിദിന വാർഷിക കൺവെൻഷനിൽ ഏകദേശം 2,500 പേർ രജിസ്റ്റർ ചെയ്‌തിരുന്നു . ഹാളിനുള്ളിൽ രാവിലെ 9.30 ഓടെ ആരംഭിച്ച പ്രാർത്ഥന തുടങ്ങി 10 മിനിറ്റിലാണ് തുടർ സ്ഫോടനം ഉണ്ടായതെന്ന് അവർ പറയുന്നു. മൂന്നിടത്ത് സ്ഫോടനം നടന്നതായി കരുതുന്നു.
ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായത്, തുടർന്ന് ഇരുവശത്തും ഒരേസമയം രണ്ട് സ്ഫോടനങ്ങൾ ഉണ്ടായി. പരിപാടിയുടെ ഭാഗമായ ഒരു പ്രാർത്ഥന അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ്സ്ഫോടനങ്ങൾ നടന്നത്.
advertisement
ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് നിരവധി ദൃക്‌സാക്ഷികൾ അവകാശപ്പെടുന്നു. പ്രാർത്ഥനാ സമയത്ത് ആളുകൾ കണ്ണടച്ചിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് അവർ പറഞ്ഞു.
നിരവധി സ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു.
കേരളത്തിൽ എല്ലാ ജില്ലകൾക്കും കനത്ത ജാഗ്രതാ നിർദേശം നൽകി. മന്ത്രിമാർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
Summary: Multiple blasts occurred at the convention centre where the Jehova Witnesses conducted a three-day gathering in Kalamassery, which was expected to conclude on October 29, Sunday. Witnesses found that the blasts of serious nature originated from the centre of the hall and then to the sides in a fraction of time. One person got killed in the incident
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kalamassery blast |സ്ഫോടനം വിശ്വാസികൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നതിനിടെ; ഹാളിന്റെ മധ്യത്തിൽ ഒന്നിലേറെ തവണയെന്ന് ദൃക്‌സാക്ഷികൾ
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement