മുനമ്പം മനുഷ്യക്കടത്ത്: കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്
Last Updated:
മുനമ്പത്തു നിന്നും ന്യൂസിലാൻഡിലേക്ക് കടന്ന സംഘത്തിലെ എൺപതോളം പേർ ചോറ്റാനിക്കരയിലും താമസിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊച്ചി : മനുഷ്യ.ക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. മുനമ്പത്തു നിന്നും ന്യൂസിലാൻഡിലേക്ക് കടന്ന സംഘത്തിലെ എൺപതോളം പേർ ചോറ്റാനിക്കരയിലും താമസിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ലോഡ്ജുകളിലായി ആയിരുന്നു താമസം.
ആകെ 230 പേരാണ് മുനമ്പത്തു നിന്ന് വിദേശത്തേക്ക് കടന്ന സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 80 പേർ കഴിഞ്ഞ 24-ാം തീയതിയാണ് ടൂറിസ്റ്റുകൾ എന്ന വ്യാജേനെ ചോറ്റാനിക്കരയിലെ വിവിധ ലോഡ്ജുകളിൽ താമസമാക്കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘം ഈ മാസം നാലാം തീയതി വരെ ഇവിടെ ഉണ്ടായിരുന്നു. ഇവർ ഡൽഹി- തമിഴ്നാട് സ്വദേശികൾ ആയിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്ത ഡൽഹി സ്വദേശി പ്രഭുവിനെയും ബോട്ട് ഉടമ അനിൽ കുമാറിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
advertisement
Also Read-മനുഷ്യക്കടത്ത്: പ്രഭു അറസ്റ്റിലായത് ന്യൂസ് 18 നോട് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ
ഐ ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന നിർണായക വിവരങ്ങളിലൂടെ മുഖ്യ കണ്ണികളിലേക്കു എത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാൽ പ്രഭു ഈ കണ്ണിയിലെ അംഗമാണെന്നു ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലാത്തിനാൽ ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലുള്ളവർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ മറ്റു ചില ഇടനിലക്കാരെ കൂടി ചോദ്യം ചെയ്തിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 7:50 AM IST



