മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടന്നവരിൽ ശ്രീലങ്കൻ പൗരൻമാരും

Last Updated:

മുനമ്പം വഴി ന്യൂസിലാൻഡിലേക്ക് പോവാനായി നൂറോളം പേരാണ് ഗുരുവായൂരിൽ മൂന്ന് ലോഡ്‌ജുകളിൽ ഒരാഴ്‌ച താമസിച്ചത്.

തൃശ്ശൂർ : മുനമ്പം തീരത്തു നിന്ന് ന്യൂസിലാൻഡിലേക്ക് പോയവരിൽ ശ്രീലങ്കൻ പൗരൻമാരും. ഗുരുവായൂരിൽ ലോഡ്‌ജിൽ താമസിച്ച പത്ത് പേർ ശ്രീലങ്കക്കാരായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുനമ്പം വഴി ന്യൂസിലാൻഡിലേക്ക് പോവാനായി നൂറോളം പേരാണ് ഗുരുവായൂരിൽ മൂന്ന് ലോഡ്‌ജുകളിലായി ഒരാഴ്‌ച താമസിച്ചത്.
ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചു മണിയോടെയാണ് തമിഴ്‌നാട് രജിസ്‌ട്രേഷൻ ബസിൽ സംഘം ഗുരുവായൂരിൽ എത്തിയത്. സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്‌ജുകളായ സിയ ടവർ, പ്രാർത്ഥന ഇൻ, പ്രസാദം മിൽ എന്നിവിടങ്ങളിലായി ആയിരുന്നു താമസം. ഭിന്നശേഷിക്കാരിയായ കുട്ടിയുടെ പൂജയ്ക്ക് വേണ്ടിയാണ് ഗുരുവായൂരിൽ എത്തിയതെന്നാണ് ഇവർ ധരിപ്പിച്ചിരുന്നത്. ഇതില്‍ പ്രസാദം മില്ലിൽ താമസിച്ചിരുന്ന മൂന്ന് കുടുംബങ്ങൾ ആണ് ശ്രീലങ്കൻ സ്വദേശികൾ ആയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവർ അഡ്രസ് പ്രൂഫായി ലോഡ്‌ജിൽ നൽകിയത് ശ്രീലങ്കൻ പാസ്പോർട്ടായിരുന്നു. ഇവർക്ക് ഇന്ത്യൻ വിസയും ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
ശ്രീലങ്കയിൽ നിന്ന് ജനുവരി നാലിനാണ് സംഘം ചെന്നൈയിലെത്തിയത്. ഏഴാം തീയതി പ്രസാദം മില്ലിലെ താമസം അവസാനിപ്പിച്ച് പ്രാർത്ഥന ഇന്നിലേക്ക് മാറി. പ്രാർത്ഥന ഇന്നിലും സിയാ ടവറിലുമുള്ളവർ ഡൽഹി, ചെന്നൈ സ്വദേശികളായിരുന്നു. ഒരാഴ്ച ഗുരുവായൂരിൽ ചെലവിട്ട ശേഷം ജനുവരി പതിനൊന്നാം തീയതി നാലരയോടെ ബസിലും ട്രാവലറിലുമായാണ് ഇവർ മുനമ്പത്തേക്ക് പുറപ്പെട്ടത് തുടർന്ന് 12 ന് പുലർച്ചെ ന്യൂസിലാൻഡിലേക്കും.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടന്നവരിൽ ശ്രീലങ്കൻ പൗരൻമാരും
Next Article
advertisement
തിരുവനന്തപുരത്ത് സത്യപ്രതിജ്ഞക്ക് ശേഷം സ്വാമിയേ ശരണമയ്യപ്പാ വിളിച്ച് കോൺഗ്രസ് കൗൺസിലർ
തിരുവനന്തപുരത്ത് സത്യപ്രതിജ്ഞക്ക് ശേഷം സ്വാമിയേ ശരണമയ്യപ്പാ വിളിച്ച് കോൺഗ്രസ് കൗൺസിലർ
  • തിരുവനന്തപുരത്ത് സത്യപ്രതിജ്ഞയ്ക്ക് ശേഷം കോൺഗ്രസ് കൗൺസിലർ മേരി പുഷ്പ ശരണം വിളിച്ചു

  • ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി വരവേറ്റത്

  • സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പ്രവർത്തകർ ഗണഗീതം പാടിയത് വിവാദം സൃഷ്ടിച്ചു

View All
advertisement