സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളി; ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കില്ല

Last Updated:

കോൺഗ്രസിനെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാകില്ലെന്ന് ലീഗ് വ്യക്തമാക്കി

News18
News18
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഎം 15ാം തീയതി കോഴിക്കോട് നടത്താനിരിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്. അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസിനെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാകില്ലെന്ന് ലീഗ് വ്യക്തമാക്കി.
ഏക സിവിൽ കോഡ് വിഷയത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം. അത് ഒരു ദേശീയ വിഷയമാണ്. മുസ്ലിം സമുദായത്തെ മാത്രമല്ല ബാധിക്കുന്നത്. ബില്ലിനെ പരാജയപ്പെടുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ വേണ്ടി വരും എന്ന് ആണ് മുസ്ലിം സംഘടനകളുടെ തീരുമാനം- പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.
advertisement
ലീഗ് യുഡിഎഫിന്റെ ഏറ്റവും വലിയ കക്ഷി. ശക്തമായി ഇതിൽ പ്രതികരിക്കാൻ കഴിയുക യുഡിഎഫിനാണ്. സിപിഎം ക്ഷണിച്ചത് ലീഗിനെ മാത്രമാണ്. മറ്റ് പാർട്ടികളെ ക്ഷണിച്ചില്ല. കോൺഗ്രസിനെ മാറ്റി നിർത്തി മുന്നോട്ട് പോകാൻ കഴിയില്ല. സംഘടനകൾക്ക് പങ്കെടുക്കാൻ അധികാരം നൽകിയിട്ടുണ്ട്. അത് കൊണ്ട് സമസ്ത പങ്കെടുക്കുന്നത് വിവാദം ആക്കേണ്ട.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മാറ്റി നിർത്തി ഉള്ള ഒരു പ്രതിഷേധത്തിൽ ലീഗ് പങ്കെടുക്കില്ല. സെമിനാറിൽ പങ്കെടുക്കുക അല്ല, ബില്ലിനെ പരാജയപ്പെടുത്തുക ആണ് പ്രധാനം. ബില്ലിനെ പരാജയപ്പെടുത്താൻ പാർലമെന്റിൽ കോൺഗ്രസ് വേണമെന്നും ലീഗ് വ്യക്തമാക്കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഒരു മണിപ്പൂർ സന്ദർശിക്കാനും യോഗത്തിൽ തീരുമാനമായി.
advertisement
സെമിനാറിലേക്ക് ലീഗിനെയും സമസ്തയെയും സിപിഎം ക്ഷണിച്ചത് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകൾക്കാണ് തുടക്കമിട്ടത്. ലീഗ് മുന്നണി മാറ്റത്തിന് തയാറെടുക്കുന്നു എന്ന രീതിയിലുള്ള ചർച്ചകൾ നിലനിൽക്കുന്നതിനിടെയായിരുന്നു സിപിഎമ്മിന്റെ ക്ഷണം.
മുസ്ലിം ലീഗുമായി തൊട്ടുകൂടായ്മയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ വീണ്ടും ആവർത്തിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കാനാണ് ലീഗ് തീരുമാനമെങ്കിൽ മുന്നണിമാറ്റ അഭ്യൂഹങ്ങൾക്ക് ചൂടേറുമായിരുന്നു.
advertisement
തീരുമാനമെടുക്കുന്നതിന് മുൻപേ സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത പ്രഖ്യാപിച്ചതും ലീഗിനെ വെട്ടിലാക്കിയിരുന്നു. ലീഗിന്റെ അടിത്തറയാണ് സമസ്തയുടെ അണികളായ ഇ കെ വിഭാഗം. സിപിഎം ബന്ധത്തിന്റെ പേരിൽ സമസ്ത നേതൃത്വവും ലീഗും തമ്മിൽ തർക്കങ്ങളുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളി; ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കില്ല
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement