advertisement

'ബിജെപിവർഗീയതയെ തടയാൻ എസ്ഡിപിഐയുടെ മതേതര വോട്ടുകൾ വേണമെന്ന മുസ്ലിം ലീഗ് ആവശ്യം സ്വാഗതാർഹം'

Last Updated:

എസ്‍ഡിപിഐ സ്ഥാനാർത്ഥി കെ എം അഷ്റഫ് മത്സരിക്കാൻ സാധ്യതയില്ലെന്നും ‌സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ യു‍ഡിഎഫ് ബന്ധപ്പെട്ടിരുന്നതായും CPA ലത്തീഫ് ആരോപിച്ചു

News18
News18
കാസർകോട്: ബിജെപിയുടെ തോൽവി ഉറപ്പാക്കേണ്ടത് എസ്ഡിപിഐയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ബിജെപിയുടെ വർഗീയതയെ തടയാൻ എസ്ഡിപിഐയുടെ മതേതര വോട്ടുകൾ വേണമെന്ന മുസ്ലിം ലീഗ് ആവശ്യം സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്‍ഡിപിഐ സ്ഥാനാർത്ഥി കെ എം അഷ്റഫ് മത്സരിക്കാൻ സാധ്യതയില്ലെന്നു സൂചിപ്പിച്ച ലത്തീഫ് ‌സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ യു‍ഡിഎഫ് ബന്ധപ്പെട്ടിരുന്നതായും വെളിപ്പെടുത്തി. വലിയ വോട്ട് ഷെയർ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നാണ് എസ്ഡിപിഐയുടെ പ്രതീക്ഷ. യുഡിഎഫ് അവരുടെ സമീപനത്തിൽ മാറ്റം വരുത്തണം. നാളെ (മാർച്ച് 26)വൈകുന്നേരം വരെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സമയമുണ്ട്. ചർച്ച ചെയ്തതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ലത്തീഫ് പ്രതികരിച്ചു.
മഞ്ചേശ്വരവും കാസർകോടും എസ്ഡിപിഐ വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളാണ്. എന്നാൽ അവിടെ നിന്ന് മാറ്റി ബിജെപിയുടെ വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ മത്സരിക്കാൻ എസ്ഡിപിഐയോട് ആവശ്യപ്പെടുന്നുവെന്നാണ് പറയുന്നത്.
advertisement
എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ പ്രധാന നേതാക്കളാണ് ബന്ധപ്പെട്ടതെന്ന് ലത്തീഫ് വെളിപ്പെടുത്തി.ഈ സാഹചര്യത്തിൽ മുസ്ലീം സമുദായ സംഘടനകളും വിമർശനങ്ങളുമായി മുന്നോട്ടുവരികയാണ്. സമുദായത്തെ ഭിന്നിപ്പിക്കുന്ന നടപടികളിലേക്ക് എസ്ഡിപിഐ കടക്കരുതെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യം.
മഞ്ചേശ്വരത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ആയിരത്തിൽ താഴെ വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മുസ്ലിം ലീഗ് പരാജയപ്പെടുത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിജെപിവർഗീയതയെ തടയാൻ എസ്ഡിപിഐയുടെ മതേതര വോട്ടുകൾ വേണമെന്ന മുസ്ലിം ലീഗ് ആവശ്യം സ്വാഗതാർഹം'
Next Article
advertisement
അപ്പോഴേക്കും പിണങ്ങിയോ?  ആന്റണി രാജു സുധീർ കരമനയുടെ   പ്രചാരണത്തിനില്ല;  വോട്ടഭ്യർഥന ഫേസ്ബുക്കിൽ
അപ്പോഴേക്കും പിണങ്ങിയോ? ആന്റണി രാജു സുധീർ കരമനയുടെ പ്രചാരണത്തിനില്ല; വോട്ടഭ്യർഥന ഫേസ്ബുക്കിൽ
  • മുൻ മന്ത്രി ആന്റണി രാജു സുധീർ കരമനയ്ക്കായി നേരിട്ട് പ്രചാരണത്തിൽ പങ്കെടുക്കുന്നില്ല

  • ആന്റണി രാജു ഫേസ്ബുക്കിലൂടെ മാത്രം വോട്ട് അഭ്യർഥന നടത്തുന്നത് ഇടത് മുന്നണിയിൽ ആശങ്കയുണ്ടാക്കി

  • സുധീർ കരമനയുമായി കൂടിക്കാഴ്ച നടത്താൻ പോലും ആന്റണി രാജു ഇതുവരെ തയ്യാറായിട്ടില്ല

View All
advertisement