advertisement

പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ ഉത്തരവ്

Last Updated:

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസാഹചര്യവും രാജ്യാന്തര വിപണിയിലെ എൽപിജി ക്ഷാമവും കണക്കിലെടുത്താണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിലേക്ക് മാറാൻ സർക്കാർ ജനങ്ങളെ പ്രേരിപ്പിക്കുന്നത്

News18
News18
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക വിതരണ ശൃംഖലയിൽ വിപ്ലവകരമായ പരിഷ്കാരവുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. പി എൻ ജി ലഭ്യമാകുന്ന പ്രദേശങ്ങളിൽ ഉപഭോക്താക്കൾ നിർബന്ധമായും ആ സേവനത്തിലേക്ക് മാറണമെന്നും അല്ലാത്തപക്ഷം നിലവിലെ എൽപിജി സിലിണ്ടർ വിതരണം നിർത്തലാക്കുമെന്നുമാണ് സർക്കാർ ഉത്തരവ്. ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല ലഘൂകരിക്കുന്നതിനുമായി പുറപ്പെടുവിച്ച 'പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്ന വിതരണ ഉത്തരവ് 2026' ലൂടെയാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസാഹചര്യവും രാജ്യാന്തര വിപണിയിലെ എൽപിജി ക്ഷാമവും കണക്കിലെടുത്താണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിലേക്ക് മാറാൻ സർക്കാർ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഒറ്റ ഇന്ധനത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും സുരക്ഷിതമായ ഊർജ്ജ വിതരണം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. പൈപ്പ്‌ലൈനുകൾ വഴി അടുക്കളയിലെ ബർണറുകളിലേക്ക് നേരിട്ട് പാചകവാതകം എത്തുന്നതിനാൽ ഗ്യാസ് തീരുന്ന അവസ്ഥ ഉണ്ടാകില്ല എന്നതും സിലിണ്ടറുകൾക്കായി കാത്തിരിക്കേണ്ടതോ റീഫില്ലുകൾ ബുക്ക് ചെയ്യേണ്ടതോ ആയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം എന്നതും ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.
advertisement
കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ ഇന്ധന ബദലായാണ് പിഎൻജി കണക്കാക്കപ്പെടുന്നത്. പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കാനും അനുമതികൾ ലഘൂകരിക്കാനും പുതിയ വിജ്ഞാപനം നിർദ്ദേശിക്കുന്നുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് പിഎൻജി ശൃംഖല വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ മാറ്റം രാജ്യത്തിന്റെ ഇന്ധന സ്വയംപര്യാപ്തതയിൽ വലിയൊരു നാഴികക്കല്ലായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ ഉത്തരവ്
Next Article
advertisement
അപ്പോഴേക്കും പിണങ്ങിയോ?  ആന്റണി രാജു സുധീർ കരമനയുടെ   പ്രചാരണത്തിനില്ല;  വോട്ടഭ്യർഥന ഫേസ്ബുക്കിൽ
അപ്പോഴേക്കും പിണങ്ങിയോ? ആന്റണി രാജു സുധീർ കരമനയുടെ പ്രചാരണത്തിനില്ല; വോട്ടഭ്യർഥന ഫേസ്ബുക്കിൽ
  • മുൻ മന്ത്രി ആന്റണി രാജു സുധീർ കരമനയ്ക്കായി നേരിട്ട് പ്രചാരണത്തിൽ പങ്കെടുക്കുന്നില്ല

  • ആന്റണി രാജു ഫേസ്ബുക്കിലൂടെ മാത്രം വോട്ട് അഭ്യർഥന നടത്തുന്നത് ഇടത് മുന്നണിയിൽ ആശങ്കയുണ്ടാക്കി

  • സുധീർ കരമനയുമായി കൂടിക്കാഴ്ച നടത്താൻ പോലും ആന്റണി രാജു ഇതുവരെ തയ്യാറായിട്ടില്ല

View All
advertisement