'ലോക്സഭയിലേക്ക് മാത്രമല്ല നിയമസഭയിലേക്കും ഹാക്കിങ് നടന്നു'; മലപ്പുറത്തെ തെളിവുമായി മാധ്യമപ്രവർത്തകൻ
Last Updated:
മലപ്പുറം ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ 50 ഓളം ബുത്തുകളിലെ വോട്ടിംഗ് മെഷീനുകളിലാണ് കൃത്രിമം കാണിച്ച് ഫലം അട്ടിമറിച്ചതെന്ന് മുസ്ഫിർ കാരക്കുന്ന് ആരോപിക്കുന്നത്
മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടെന്ന് ആരോപണവുമായി മാധ്യമപ്രവർത്തകൻ. മലപ്പുറം ജില്ലയിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മറ്റൊരു സീറ്റില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടത് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചതിലൂടെ ആണെന്ന് മാധ്യമപ്രവർത്തകനായ മുസ്ഫിർ കാരക്കുന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. ഇക്കാര്യം സാധൂകരിക്കുന്ന തെളിവ് കൈവശമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇദ്ദേഹം പറയുന്നു.
ഇരുമണ്ഡലങ്ങളിലേയും 50 ഓളം ബുത്തുകളിലെ വോട്ടിംഗ് മെഷീനുകളിലാണ് കൃത്രിമം കാണിച്ച് ഫലം അട്ടിമറിച്ചതെന്ന് മുസ്ഫിർ കാരക്കുന്ന് പറയുന്നു. ഇതിനുള്ള സാങ്കേതിക സഹായം നല്‍കിയത് തിരുവനന്തപുരത്തെ ഒരു ഐടി കമ്പനിയായിരുന്നു. പോളിംഗ്ഗ് ബൂത്തിലെ ഇ വി എം സ്ഥാപിച്ച മേശയുടെ താഴെ ചൂയിംഗ് ഗം ഉപയോഗിച്ച് ആദ്യം വോട്ടുചെയ്യാനെത്തുന്ന സ്ഥാനാര്‍ത്ഥിയുടെ വിശ്വസ്തന്‍ ഷര്‍ട്ടിന്റെ ബട്ടണോളം മാത്രം വലിപ്പം വരുന്ന ഇലക്ട്രോണിക് ചിപ്പ് ഒട്ടിച്ച്, ബൂത്തിന്റെ 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ നിര്‍ത്തിയിട്ട കാറിലിരുന്ന് ലാപ്‌ടോപ്പിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും സഹായത്താന്‍ ആര് വോട്ടുരേഖപ്പെടുത്തിയാലും അത് സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വീഴ്ത്തുന്ന രീതിയില്‍ പ്രോഗ്രാമിംഗ് നടത്തിയാണ് അട്ടിമറി നടന്നതെന്നും ഇദ്ദേഹം ആരോപിക്കുന്നു. അഞ്ചു കോടി രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിയില്‍ നിന്നും തിരുവന്തനപുരത്തെ ഐടി കമ്പനി പ്രതിഫലമായി വാങ്ങിയത്. ഇതില്‍ 2.5 കോടി രൂപ പോളിംഗിന് മുമ്പും ബാക്കി തുക ഫലമറിഞ്ഞതിന് ശേഷവുമാണ് കൈമാറിയതെന്നും മുസ്ഫിർ കാരക്കുന്ന് പറയുന്നു.
advertisement
ഈ വിഷയത്തിൽ തന്റെ പക്കലുള്ള മുഴുവന്‍ തെളിവുകളുമായി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനിരിക്കുന്ന തനിക്ക് എല്ലാ ജനാധിപത്യ സ്‌നേഹികളുടെയും പിന്തുണയുണ്ടാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മുസ്ഫിർ കാരക്കുന്ന് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2019 10:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലോക്സഭയിലേക്ക് മാത്രമല്ല നിയമസഭയിലേക്കും ഹാക്കിങ് നടന്നു'; മലപ്പുറത്തെ തെളിവുമായി മാധ്യമപ്രവർത്തകൻ


