EVM തട്ടിപ്പാരോപിച്ച സയിദ് ഷുജ 2014ൽ ആ കമ്പനിയിൽ ജോലി ചെയ്തിരുന്നില്ല
Last Updated:
സയിദ് ഷുജ മാത്രമല്ല, അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞ ടീം അംഗങ്ങളാരും വോട്ടിംഗ് യന്ത്രം നിർമിച്ച എഞ്ചിനീയറിംഗ് ടീമിന്റെ ഭാഗമായിരുന്നിട്ടില്ലെന്ന് ഈ ടീമിന്റെ അംഗമായിരുന്ന എഞ്ചിനീയർ ന്യൂസ് 18നോട് വെളിപ്പെടുത്തി
# ഋഷിക സദം
ഹൈദരാബാദ്: 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം ഉന്നയിച്ച സ്വയം പ്രഖ്യാപിത സൈബർ വിദഗ്ധൻ സയിദ് ഷുജ ആ കാലയളവിൽ വോട്ടിംഗ് യന്ത്രം നിർമിച്ച ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ടീമിൽ അംഗമായിരുന്നില്ലെന്ന് വെളിപ്പെടുത്തൽ. സയിദ് ഷുജ മാത്രമല്ല, അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞ ടീം അംഗങ്ങളാരും വോട്ടിംഗ് യന്ത്രം നിർമിച്ച എഞ്ചിനീയറിംഗ് ടീമിന്റെ ഭാഗമായിരുന്നിട്ടില്ലെന്ന് ഈ ടീമിന്റെ അംഗമായിരുന്ന എഞ്ചിനീയർ ന്യൂസ് 18നോട് വെളിപ്പെടുത്തി. 'ആരോപണം വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. ഈ പേരിലുള്ള ആരും ഇക്കാലയളവിൽ ടീമിന്റെ ഭാഗമായിരുന്നില്ല'- 2014ൽ വോട്ടിംഗ് യന്ത്രങ്ങളുടെ നിർമാണത്തിൽ പങ്ക് വഹിച്ച എഞ്ചിനീയർ ന്യൂസ് 18നോട് പറഞ്ഞു.
advertisement
വോട്ടിംഗ് യന്ത്രങ്ങൾ നിർമിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ടീമംഗമായി താൻ പ്രവർത്തിച്ചുവെന്നാണ് ലണ്ടനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഷുജ അവകാശപ്പെട്ടത്. മുഖം മറച്ച് സ്കൈപ്പിലൂടെയാണ് അദ്ദേഹം വാർത്താസമ്മേളനം നടത്തിയത്. ഷുജ തന്റെ ടീമിന്റെ ഭാഗമായ ചില അംഗങ്ങളുടെ പേരുകളും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. പ്രകാശ്, കേശവ്, വംശി, അംജാസ് എന്നിവയായിരുന്നു ആ പേരുകൾ. ഇവരോ ഈ പേരിലുള്ള ആരെങ്കിലുമോ ടീമിൽ അംഗമായിരുന്നില്ലെന്നാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്. തന്റെ ടീം അംഗങ്ങളിൽ ചിലർ കൊല്ലപ്പെട്ടതിനുശേഷം രാജ്യത്ത് നിൽക്കാൻ പേടിച്ച് 2014ൽ ഇന്ത്യ വിട്ടുപോയെന്നാണ് ഷുജ വെളിപ്പെടുത്തിയത്.
advertisement
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയുടെ കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്ന് ടീം അംഗമായിരുന്ന മുൻ എഞ്ചിനീയർ ന്യൂസ് 18നോട് പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ഏതെങ്കിലും ഭാഗം പുറംപണിക്കോ കരാറായോ നൽകാറില്ലെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ മുൻ ബിജെപി എംഎൽഎ കിഷൻ റെഡ്ഡിക്ക് വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടിനെ കുറിച്ച് അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഗൺമാൻ 2014ൽ തന്റെ ടീം അംഗങ്ങളിൽ ചിലരെ വെടിവച്ചിട്ടുവെന്നും ഷുജ വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദിന്റെ സമീപപ്രദേശത്ത് വച്ച് കിഷൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താനായാണ് താനും ടീം അംഗങ്ങളും പോയതെന്നും ഷുജ പറഞ്ഞിരുന്നു.
advertisement
'ഒട്ടേറെപേർ കൊല്ലപ്പെട്ടിരുന്നെങ്കിൽ സർക്കാർ ആ സമയം എന്തു ചെയ്യുകയായിരുന്നു? ഈ ആരോപണം അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ്' - കിഷൻ റെഡ്ഡി ന്യൂസ് 18നോട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2019 7:31 PM IST



