EP Jayarajan's Autobiography: ജയരാജന് പിന്തുണയുമായി എംവി ​ഗോവിന്ദൻ; മാധ്യമങ്ങൾ 'തോന്ന്യാസ' വാർത്തകൾ നൽകുന്നുവെന്ന് വിമർശനം

Last Updated:

പാർട്ടിക്ക് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ടെന്നും എം വി ​ഗോവിന്ദൻ

ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഇ.പിക്ക് പൂർണ്ണ പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും മാധ്യമങ്ങൾ തോന്ന്യാസ വാർത്ത നൽകുന്നുവെന്നും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. താൻ ആരെയും ഒന്നും ഏല്പിച്ചിട്ടില്ലെന്ന് ജയരാജൻ വ്യക്തമാക്കിയതാണ്. പാർട്ടിക്ക് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ട്. ജയരാജൻ തന്നെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞതാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് മാധ്യമങ്ങൾ വ്യാജവാർത്തകൾ ഉണ്ടാക്കുകയാണെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഇപിയുടെ പ്രതികരണം
ആത്മകഥ എഴുതുകയാണ്. പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങൾ ടൈപ്പ് ചെയ്യുന്ന ഘട്ടത്തിൽ. പുറത്തുവന്ന കാര്യങ്ങൾ ഞാൻ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങൾ എഴുതി. ഇന്ന് 10.30ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാർത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരെ വാർത്ത സൃഷ്ടിക്കാൻ മനപൂർവം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പുസ്തകം ഇറങ്ങുമ്പോൾ കാര്യങ്ങൾ വ്യക്തമാകും.
രണ്ടാം പിണറായി സർക്കാറിനെതിരെ ​ഗുരുതരമായ വിമർശനമാണ് പുസ്തകത്തിലുള്ളത്. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്നും ഇ പി ജയരാജൻ. തന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ ത്തിലൂടെയാണ് ഇ.പിയുടെ തുറന്നുപറച്ചിൽ. വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
EP Jayarajan's Autobiography: ജയരാജന് പിന്തുണയുമായി എംവി ​ഗോവിന്ദൻ; മാധ്യമങ്ങൾ 'തോന്ന്യാസ' വാർത്തകൾ നൽകുന്നുവെന്ന് വിമർശനം
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement