Sadak Suraksha Abhiyaan: കണക്കുകളിൽ ആശ്വാസം! സംസ്ഥാനത്ത് റോഡപകട മരണങ്ങളിൽ ഗണ്യമായ കുറവെന്ന് എംവിഡി
- Published by:ASHLI
- news18-malayalam
Last Updated:
Sadak Suraksha Abhiyaan: 2023ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 300 ലധികം കുറവ് മരണനിരക്കാണ് 2024ൽ രേഖപ്പെടുത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകട മരണങ്ങളിൽ ഗണ്യമായ കുറവെന്ന് എംവിഡി. 2022 മുതലുള്ള കണക്കുകൾ നിരത്തിയാണ് എംവിഡി ഇക്കാര്യം വ്യക്തമാക്കിയത്. 2022ൽ 4317 പേരാണ് മരിച്ചത്. 2023ൽ 4080 പേരും 2024ൽ 3714 പേരും മരിച്ചു. ചെറുതല്ല ആശ്വാസമെന്ന തലക്കെട്ടോടെയാണ് അപകട മരണ നിരക്ക് കുറഞ്ഞ കണക്കുകള്‍ സോഷ്യൽ മീഡിയിൽ മോട്ടോർ വാഹന വകുപ്പ് പങ്കുവച്ചത്.
തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണ നിരക്ക് കുറഞ്ഞത്. 2023ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 300 ലധികം കുറവ് മരണനിരക്കാണ് 2024ൽ രേഖപ്പെടുത്തിയത്. 2023 ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടിരുന്നു. 2024 ൽ 48836 അപകടങ്ങൾ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആയിരുന്നുവെന്നും എംവിഡി.
എംവിഡിയുടെ പോസ്റ്റ്
ഓരോ ശ്വാസവും വിലപ്പെട്ടതാണ്.
കഴിഞ്ഞ വർഷം 366 പേരുടെ ശ്വാസം നിലക്കാതെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മികച്ച റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൂടെ സാധ്യമായതിൽ നമുക്ക് അഭിമാനിക്കാം. ഈ മഹത്തായ ഉദ്യമത്തിന് സുരക്ഷാ മുൻകരുതലുകൾ എടുത്ത് സഹകരിച്ച ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. അപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമ്പോഴും അപകട മരണ നിരക്ക് കുറച്ച് കൊണ്ട് വരാൻ സാധ്യമായിരിക്കുന്നു. റോഡപകട മരണങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാനം എന്ന സ്വപ്നത്തിന് ഒപ്പം ചേരാൻ എല്ലാവരേയും ഓർമ്മപ്പെടുത്തുന്നു.
2023 ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടിരുന്നു. 2024 ൽ 48836 അപകടങ്ങൾ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആയിരുന്നു. എഐ ക്യാമറകളും എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകളും ചേർന്ന് നടത്തിയ മികച്ച
എൻഫോഴ്സ്മെൻ്റ് പ്രവർത്തനവും അതിനോട് സഹകരിച്ച് ഒരു വലിയ ഭൂരിപക്ഷം ഹെൽമറ്റ് സീറ്റ് ബെൽട് എന്നിവ ശീലമാക്കിയതും ഈ വലിയ ആശ്വാസത്തിന് കാരണമായി.366 പേരെ രക്ഷപ്പെടുത്തിയതിൽ സുരക്ഷാ മുൻകരുതൽ എടുത്ത യാത്രക്കാർക്കും മാന്യമായി വാഹനം ഓടിച്ച ഡ്രൈവർമാർക്കും അഭിനന്ദനം അറിയിക്കുന്നു.
advertisement
അതേസമയം കണക്കുകൾ ആശ്വാസം നൽകുന്നുവെങ്കിലും 2025ൽ പുതുവർഷ ദിനത്തിലടക്കം വാഹനാപകടത്തിൽ മരണം സംഭവിച്ചു. ഒരോ ദിവസവും ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് സംസ്ഥാനത്തുടനീളം ഉണ്ടാകുന്നത്.
#NationalHighwaysAuthorityofIndia
#NHAI
#MinistryOfRoadTransportAndHighways
#MORTH
#NitinGadkari
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 05, 2025 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sadak Suraksha Abhiyaan: കണക്കുകളിൽ ആശ്വാസം! സംസ്ഥാനത്ത് റോഡപകട മരണങ്ങളിൽ ഗണ്യമായ കുറവെന്ന് എംവിഡി