Sabarimala pilgrimage|ശബരിമലയാത്ര സുരക്ഷിതമാക്കാൻ സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളുമായി മോട്ടോർ വാഹന വകുപ്പ്

Last Updated:

ശബരിമല യാത്രയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ എംവിഡി സഹായിക്കുമെന്നും അറിയിച്ചു

പത്തനംതിട്ട: സുരക്ഷിത ശബരിമല യാത്രയ്ക്കായി സേഫ് സോൺ ഹെൽപ്പ് ലൈൻ നമ്പറുകൾ പങ്കുവച്ച് എംവിഡി. ശബരിമല യാത്രയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ എംവിഡി സഹായിക്കുമെന്നും അറിയിച്ചു. എല്ലാ പ്രധാന വാഹന നിര്‍മാതാക്കളുടെയും ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ക്രെയിന്‍ റിക്കവറി, ആംബുലന്‍സ് എന്നി സഹായങ്ങള്‍ എപ്പോഴും ലഭ്യമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീർത്ഥയാത്രയിൽ ശരണപാതയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.
ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന MVD കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും. ഈ തീർത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. അപകടരഹിതമായ ഒരു തീർത്ഥാടനകാലം നമുക്ക് ഒരുക്കാം....
advertisement
ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ :
ഇലവുങ്കൽ : 9400044991
9562318181
എരുമേലി : 9496367974
8547639173
കുട്ടിക്കാനം : 9446037100
8547639176
ഇ-മെയിൽ : safezonesabarimala@gmail.com
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala pilgrimage|ശബരിമലയാത്ര സുരക്ഷിതമാക്കാൻ സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളുമായി മോട്ടോർ വാഹന വകുപ്പ്
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement