നവകേരള ബസിന് ഇനി സ്റ്റേജ് ക്യാരിയേജ് പെര്‍മിറ്റ്; സര്‍വീസ് എന്ന് മുതല്‍ ?
- Published by:Arun krishna
- news18-malayalam
Last Updated:
ടിക്കറ്റ് നല്‍കി ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബസുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റാണ് സ്റ്റേജ് ക്യാരിയേറ്റ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ് യാത്രക്കായി സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ ആധുനിക ബസിന്‍റെ പെര്‍മിറ്റ് മാറ്റി. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റില്‍ നിന്ന് സ്റ്റേജ് ക്യാരിയേറ്റ് പെര്‍മിറ്റിലേക്കാണ് മാറ്റം. ടിക്കറ്റ് നല്‍കി ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബസുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റാണ് സ്റ്റേജ് ക്യാരിയേറ്റ്. നവകേരള സദസിന് ശേഷം മാസങ്ങളായി ബസ് ഉപയോഗിക്കാതെ കിടക്കുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പെര്‍മിറ്റ് മാറ്റം.
നവകേരള സദസിന് ശേഷം ബസ് പുതുക്കി പണിയുന്നതിനായി ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. കെഎസ്ആര്‍ടിസിയുടെ ടൂറിസം ആവശ്യങ്ങള്‍ക്കായി മാറ്റംവരുത്തുന്നതിന് വേണ്ടിയായിരുന്നു ബസ് പുതുക്കിപണിഞ്ഞത്.
ബസ് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിതം ഉപയോഗിക്കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. അതേസമയം ബസിന്റെ സര്‍വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. 1.15 കോടി മുടക്കിയാണ് ഭാരത് ബെന്‍സിന്‍റെ ഈ ആധുനിക ബസ് നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ വാങ്ങിയത്.
മാസങ്ങളോളം വര്‍ക്ക് ഷോപ്പില്‍ കിടന്ന ബസ് പിന്നീട് കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ 1.15 കോടി മുടക്കി ബസ് വാങ്ങുന്നതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 19, 2024 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള ബസിന് ഇനി സ്റ്റേജ് ക്യാരിയേജ് പെര്‍മിറ്റ്; സര്‍വീസ് എന്ന് മുതല്‍ ?


