കൊച്ചിയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
24 ആഴ്ചകള്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്
കൊച്ചി: ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി. എളമക്കര മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. നാലുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് കായലിന്‍റെ കൈവരി ഒഴുകുന്നുണ്ട്. കായലിൽ നിന്ന് ഒഴുകി വന്നതാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാക്കാപറമ്പ് ഭാഗത്ത് കായലിലൂടെ ഒഴുകിവന്ന ബക്കറ്റും അതിനുള്ളിലെ മൃതദേഹവും പ്രദേശവാസികളായ ചില കുട്ടികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അവര്‍ മാതാപിതാക്കളെ അറിയിക്കുകയും പിന്നീട് പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Also Read- 'കീമോ ചികിത്സയ്ക്കായി മകളെയെങ്കിലും കടത്തി വിടൂ'; കണ്ണുനിറയും കാഴ്ചയായി ചൈനയിലെ അമ്മ
കുട്ടിയുടെ പൊക്കിൾ കുടി മുറിച്ച നിലയിലാണ്. സമീപമുള്ള ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ പുറം തള്ളിയതോ അല്ലെങ്കിൽ മാതാപിതാക്കൾ ഉപേക്ഷിച്ചതോ ആണെന്നാണ് സൂചനആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് എളമക്കര പൊലീസ് അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2020 7:04 PM IST