advertisement

ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു; കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കൾ

Last Updated:

പ്രസവവേദന വന്നിട്ടും യുവതിയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചു എന്നുമാണ് ആരോപണം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രസവവേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചു എന്നുമാണ് ആരോപണം. പ്രസവസമയം മെഡിക്കൽ വിദ്യാർഥികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു.
കുഞ്ഞിനെ പിന്നീട് ഒരുതവണ പോലും കാണാൻ അനുവദിച്ചില്ല. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. നവജാതശിശു മരിച്ചത് അനാസ്ഥ മൂലം എന്ന് ആരോപിച്ചാണ് പ്രതിഷേധം. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.പരിശോധിച്ചു നടപടിയെടുക്കാം എന്ന ഉറപ്പിന്മേലാണ് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു; കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കൾ
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement