ഡിസംബർ ഒന്നിന് വിവാഹം; നവവരൻ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
സ്കൂട്ടറും എതിരെവന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഹിൽപാലസ് പൊലീസ് അറിയിച്ചു
കൊച്ചി: സ്കൂട്ടർ ഓട്ടോയുമായി കൂട്ടിയിടിച്ച് നവവരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതര പരിക്കേറ്റു. എരൂർ റോഡിലുണ്ടായ അപകടത്തിൽ വിഷ്ണു വേണുഗോപാല്‍ (31) ആണ് മരിച്ചത്. ഭാര്യ കുറവിലങ്ങാട് മരങ്ങാട്ടുപള്ളി സ്വദേശി ആര്യയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 7.30ഓടെ എരൂർ ഗുരു മഹേശ്വര ക്ഷേത്രത്തിനുസമീപം പാലത്തിന്റെ ഇറക്കത്തിൽവച്ചായിരുന്നു അപകടം. എറണാകുളത്ത് രണ്ട് സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന വിഷ്ണുവും ആര്യയും ജോലികഴിഞ്ഞ് ഒരുമിച്ച് സ്കൂട്ടറിൽ ബ്രഹ്മമംഗലത്തുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
സ്കൂട്ടറും എതിരെവന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഹിൽപാലസ് പൊലീസ് അറിയിച്ചു. വിഷ്ണുവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഈ മാസം ഒന്നിനായിരുന്നു ഇവരുടെ വിവാഹം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 18, 2024 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡിസംബർ ഒന്നിന് വിവാഹം; നവവരൻ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്