'ഹിന്ദുമതത്തെ അപമാനിക്കാനോ അവഹേളിക്കാനോ ശ്രമിച്ചിട്ടില്ല'; ശിവപാർവതി പരാമർശത്തിൽ ഉമർ ഫൈസി മുക്കം
- Published by:ASHLI
- news18-malayalam
Last Updated:
മതസൗഹാർദ്ധത്തിന് വേണ്ടി നിലകൊള്ളുന്ന സമസ്തയുടെ വക്താവാണ് താനെന്നും ഉമർ ഫൈസി മുക്കം
അരീക്കോട്ടെ ശിവ പാർവതി പരാമർശത്തിൽ ഖേദ പ്രകടനവുമായി ഉമർ ഫൈസി മുക്കം. ഹിന്ദുമതത്തെ അപമാനിക്കാനോ അവഹേളിക്കാനോ ശ്രമിച്ചിട്ടില്ലെന്നും തന്റെ പരമാമർശങ്ങൾ ചിലർ വളച്ചൊടിച്ചതാണെന്നും ഉമർ ഫൈസി മുക്കം പ്രതികരിച്ചു. മതസൗഹാർദത്തിന് വേണ്ടി നിലകൊള്ളുന്ന സമസ്തയുടെ വക്താവാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിംലീഗ് അടക്കമുള്ളവർ പരാമർശത്തിൽ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് ഉമർ ഫൈസി മുക്കം നിലപാട് തിരുത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ
" ഹിന്ദുക്കളുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കാനോ അവഹേളിക്കാനോ താൻ ഉദ്ദേശിച്ചിട്ടില്ല. ആ വസ്തുക്കളുടെ പേര് ഞാൻ അവിടെ പറഞ്ഞു എന്നല്ലാതെ ആ പദങ്ങൾ പ്രയോഗിക്കുമ്പോൾ ഞാനൊന്നും ഉദ്ദേശിച്ചിട്ടില്ല. അത് ദുരുപയോഗം ചെയ്തുകൊണ്ട് എനിക്കെതിരെ തിരിച്ചുവിടാൻ വേണ്ടി വർഗീയത പരത്താൻ വേണ്ടി ശ്രമിക്കുന്ന ശക്തികൾ അങ്ങനെ ദുർവ്യാഖ്യാനം ചെയ്ത് ചാനലുകളിൽ നടക്കുന്നു എന്നത് ഞാൻ അറിഞ്ഞു. അത് തികച്ചും ദുരുദ്ദേശപരമാണ്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഹൈന്ദവ സഹോദരങ്ങൾ വേദനിപ്പിക്കാനുള്ള സംഗതി ഒരിക്കലും ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല. അങ്ങനെ ആർക്കെങ്കിലും മറ്റുള്ളവർ തെറ്റിദ്ധാരണ പരത്തിയതിന്റെ പേരിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ അതിൽ നിർവാജ്യം ഖേദിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 14, 2024 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹിന്ദുമതത്തെ അപമാനിക്കാനോ അവഹേളിക്കാനോ ശ്രമിച്ചിട്ടില്ല'; ശിവപാർവതി പരാമർശത്തിൽ ഉമർ ഫൈസി മുക്കം