കണ്ണൂർ : കണ്ണൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ സംഘത്തിന് നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെ തെളിവ് കണ്ടെത്താനായില്ല. ശ്യാമളയ്ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
also read:
രണ്ട് ഭാര്യമാരുണ്ടാകുന്നതിൽ കുഴപ്പമില്ല;ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ഒ.അബ്ദുള്ള
അതേസമയം ആത്മഹത്യയിൽ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓഡിറ്റോറിയത്തിന് അനുമതി നിഷേധിക്കാൻ ബോധപൂർവ്വം ശ്രമം നടന്നതായി കണ്ടെത്തി. സസ്പെൻഷനിലായ ആന്തൂർ നഗരസഭ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
ആന്തൂർ നഗരസഭ രേഖകൾ പരിശോധിച്ച പ്രത്യേക അന്വേഷണ സംഘത്തിന് അധ്യക്ഷ പി കെ ശ്യാമളക്ക് എതിരെ തെളിവ് കണ്ടെത്താനായില്ല. എന്നാൽ ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ബോധപൂർവമായ ഇടപെടൽ നടന്നെന്ന് വ്യക്തമായി.
അന്തിമ അനുമതി നൽകാൻ എഞ്ചിനിയർ ശുപാർശ ചെയ്തപ്പോൾ ഓവർസീയേരെ കൊണ്ട് പുനർ അന്വേഷണം നടത്തി നഗരസഭ സെക്രട്ടറി തടസങ്ങൾ ഉന്നയിച്ചു. എഞ്ചിനിയറുടെ ശുപാർശ, കീഴ് ജീവനക്കാരനായ ഓവർസീയേരുടെ റിപ്പോർട്ട് കൊണ്ട് തടസപ്പെടുത്തിയത് മനപൂർവ്വമാണെന്നാണ് പോലീസിന്റെ നിഗമനം. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ വൈകാതെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പ്രത്യേക സംഘം.
ആന്തൂരിലെ ഓഡിറ്റോറിയം ഇന്ന് പോലീസ് സംഘം പരിശോധിച്ചു.
പ്രവാസി വ്യവസായി ആത്മഹത്യക്ക് മുമ്പ് കടന്ന് പോകുന്ന മാനസീക അവസ്ഥ വ്യക്തമാക്കുന്നതാണ് പൊലീസിന് ഇന്നലെ ലഭിച്ച ഡയറി.
വികസന വിരോധികൾ തന്റെ സ്വപ്ന പദ്ധതി തടസപ്പെടുത്തുന്നു എന്ന് സാജൻ ഡയറിയിൽ കുറിച്ചിട്ടുണ്ട്. പി ജയരാജൻ, കെ സുധാകരൻ, ജയിംസ് മാത്യു എം എൽ എ, തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം സി അശോക് കുമാർ എന്നിവർ സഹായിച്ചതായും ഡയറിയിൽ വ്യക്തമാക്കുന്നു. എന്നാൽ പി കെ ശ്യാമളയിലേക്ക് വിരൽ ചൂണ്ടുന്ന തരത്തില്‍ പേരോ പരാമർശങ്ങളോ ഡയറിയിൽ ഉണ്ടായിരുന്നില്ല.
അതേ സമയം സാജന്റെ ഓഡിറ്റോറിയത്തിന് അന്തിമ അനുമതി നൽകാനുള്ള നടപടികൾ ആന്തൂർ നഗരസഭ ഊർജിതമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.