ഇന്റർഫേസ് /വാർത്ത /Kerala / 'നടിയെ അപമാനിച്ചിട്ടില്ല; അറിഞ്ഞു കൊണ്ട് സ്പർശിച്ചിട്ടുമില്ല; മാപ്പ് ചോദിക്കുന്നു': കീഴടങ്ങാൻ തയ്യാറെന്ന് പ്രതികൾ

'നടിയെ അപമാനിച്ചിട്ടില്ല; അറിഞ്ഞു കൊണ്ട് സ്പർശിച്ചിട്ടുമില്ല; മാപ്പ് ചോദിക്കുന്നു': കീഴടങ്ങാൻ തയ്യാറെന്ന് പ്രതികൾ

പൊലീസിൽ കീഴടങ്ങുമെന്നും നടിയോട് മാപ്പ് പറയാൻ ഒരുക്കമാണെന്നും പ്രതികള്‍

പൊലീസിൽ കീഴടങ്ങുമെന്നും നടിയോട് മാപ്പ് പറയാൻ ഒരുക്കമാണെന്നും പ്രതികള്‍

പൊലീസിൽ കീഴടങ്ങുമെന്നും നടിയോട് മാപ്പ് പറയാൻ ഒരുക്കമാണെന്നും പ്രതികള്‍

  • Share this:

മലപ്പുറം:  കൊച്ചിയിലെ മാളിൽ വച്ച് നടി അപമാനിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതികൾ. നടിയെ അപമാനിച്ചിട്ടില്ലെന്നും, അറിഞ്ഞു കൊണ്ട് ദേഹത്ത് സ്പർശിച്ചിട്ടില്ലെന്നുമാണ് ഇവർ പറയുന്നത്. പൊലീസിൽ കീഴടങ്ങുമെന്നും നടിയോട് മാപ്പ് പറയാൻ ഒരുക്കമാണെന്നും പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദും ആദിലും പറഞ്ഞു.

Also Read-ഷോപ്പിംഗ് മാളിൽ രണ്ടുയുവാക്കൾ അപമാനിക്കാൻ ശ്രമിച്ചതായി മലയാളി യുവനടിയുടെ വെളിപ്പെടുത്തൽ

ഒരു ജോലിയുടെ ആവശ്യത്തിന് വേണ്ടിയാണ് എറണാകുളത്തേക്ക് പോയത്. നാട്ടിലേക്കുള്ള ട്രെയിൻ രാജ്യറാണി എക്സ്പ്രസ്  രാത്രി ഒരു മണിക്ക് ആണ്. സമയം ഉണ്ടായിരുന്നത് കൊണ്ട് ലുലു മാളിൽ പോയി. അവിടെ വച്ച് ആണ് ഇവരെ കണ്ടത്. ആരൊക്കെയോ കൂടെ ഫോട്ടോ എടുക്കുന്നത് കണ്ടു, അവരുടെ സഹോദരിയോട് സംസാരിച്ചു. പക്ഷേ അവരുടെ പ്രതികരണവും സമീപനവും കണ്ടപ്പോൾ ഫോട്ടോ ഒന്നും എടുക്കാതെ മടങ്ങുക ആയിരുന്നു എന്നാണ് പ്രതികരണം.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-നടിയെ അപമാനിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു; മോശമായി പെരുമാറിയിട്ടില്ലെന്ന് പെരിന്തൽമണ്ണ സ്വദേശികൾ

"ഒരു കുടുംബം അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നത് കണ്ടു. അവരുടെ അനിയത്തിയോട് ആണ് സംസാരിച്ചത്. സിനിമാ നടി ആണോ? എത്ര സിനിമയിൽ അഭിനയിച്ചത് എന്നൊക്കെ അനിയത്തിയോട് ചോദിച്ചു, നാല് പടത്തിൽ എന്ന് മറുപടി പറഞ്ഞു. അവരുടെ മറുപടി ഗൗരവത്തിൽ ആയിരുന്നു, ജാഡ ആണെന്ന് തോന്നി ഉടൻ തിരിച്ച് പോന്നു"

നടിയുടെ ശരീരത്തിൽ അറിഞ്ഞു കൊണ്ട് സ്പർശിച്ചിട്ടില്ല. അറിയാതെ തട്ടിയോ എന്ന് പറയാൻ കഴിയില്ല. മോശമായി പെരുമാറിയിട്ടില്ല എന്നും അവർക്ക് മോശമായി തോന്നി എങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും അവർ പറയുന്നു. "അവരോട് മോശമായി ഒന്നും പെരുമാറിയിട്ടില്ല. സ്പർശിച്ചിട്ടും  ഇല്ല. ഇനി അറിയാതെ ദേഹത്ത് തട്ടിയോ എന്ന് അറിയില്ല. അറിഞ്ഞുകൊണ്ട് ഒന്നും അങ്ങനെ ചെയ്തിട്ടില്ല. "

നാട്ടിൽ തിരിച്ചെത്തി പിന്നെ മാധ്യമങ്ങളിൽ കണ്ടപ്പോൾ ആണ് ഇത് എല്ലാം വലിയ വിവാദം ആയത് അറിഞ്ഞത്. നാട്ടിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇപ്പൊൾ എന്നും യുവാക്കൾ വിശദീകരിക്കുന്നു. പോലീസിൽ കീഴടങ്ങാൻ  ഒരുക്കം ആണെന്നും  ആദിലും ഇർഷാദും വ്യക്തമാക്കി.

വ്യാഴാഴ്ച വൈകിട്ട് നടന്ന സംഭവം നടന്നത് നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ ആണ് പുറത്തറിയുന്നത്. പൊലീസ് പിന്നീട്  പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്താണ്  അന്വേഷണം നടത്തുന്നത്.  വനിതാ കമ്മീഷനും കേസെടുത്തിരുന്നു.

First published:

Tags: Actor assault case, Actress assault case, Assault, Assaulting woman, Crime