advertisement

'ആരെങ്കിലും പുകഴ്ത്തിയാല്‍ ആരും മുഖ്യമന്ത്രിയാകില്ല'; കെ. മുരളീധരൻ

Last Updated:

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗേയും രാഹുൽഗാന്ധിയും ഉള്ളപ്പോൾ ഈ വിഷയം ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നും മുരളീധരൻ

News18
News18
രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ച് കെ മുരളീധരൻ. ആരെങ്കിലും പുകഴ്ത്തിയാൽ ആരും മുഖ്യമന്ത്രി ആകില്ലെന്നാണ് മുരളീധരന്റെ പ്രതികരണം. മുസ്ലിംലീഗ് സംസ്ഥാന പ്രസി‍‍ന്റ് സാദിഖലി ശിഹാബ് തങ്ങളും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അടക്കമുള്ളവർ ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ പരാമർശം. കോൺഗ്രസിന് ചില ചിട്ടവട്ടങ്ങൾ ഉണ്ട്. നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും ഡൽഹിയുടെ അഭിപ്രായം അറിയണമെന്നും മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗേയും രാഹുൽഗാന്ധിയും ഉള്ളപ്പോൾ ഈ വിഷയം ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട് ആരും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമല്ലേ എന്നും മുരളീധരൻ പറഞ്ഞു. ഗ്രൂപ്പിന്റെയൊക്കെ കാലഘട്ടം അവസാനിച്ചു അതിനൊന്നും ഇനി പ്രസക്തിയില്ല. പ്രവർത്തകരെയും കിട്ടില്ല. നേതാക്കന്മാർക്ക് ഓരോ സ്ഥാനം കിട്ടാനുള്ള സംവിധാനമാണ് ​ഗ്രൂപ്പിസം എന്നൊക്കെ എല്ലാവർക്കും മനസ്സിലായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആരെങ്കിലും പുകഴ്ത്തിയാല്‍ ആരും മുഖ്യമന്ത്രിയാകില്ല'; കെ. മുരളീധരൻ
Next Article
advertisement
2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം
2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം
  • ഇസ്രായേലിന്റെ ഗോൾഡൻ ഹൊറൈസൺ മിസൈൽ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു

  • 2,000 കിലോമീറ്റർ പരിധിയും Mach 5 വേഗതയും ഉള്ള ഈ മിസൈൽ ഭൂഗർഭ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നു

  • ഇന്ത്യൻ വ്യോമസേനയുടെ Su-30MKI യിൽ ഘടിപ്പിച്ചാൽ സേനയുടെ ദീർഘദൂര പ്രഹരശേഷി ഗണ്യമായി വർദ്ധിക്കും

View All
advertisement