സഭ തള്ളി പറഞ്ഞത് ഏറെ വേദനിപ്പിച്ചെന്ന് കന്യാസ്ത്രീകൾ

Last Updated:
കൊച്ചി: നീതിക്കായുള്ള പോരാട്ടത്തിൽ സഭ തള്ളി പറഞ്ഞത് ഏറെ വേദനിപ്പിച്ചെന്ന് കന്യാസ്ത്രീകൾ. ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കന്യാസ്ത്രീകൾ ഇങ്ങനെ പറഞ്ഞത്. ഒറ്റപ്പെട്ട അവസ്ഥയിൽ പിന്തുണച്ചവർക്ക് നന്ദി പറയുകയാണെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
മാധ്യമങ്ങൾക്കും നന്ദി പറയുന്നു. സമരത്തിന് ഇറങ്ങിയതിനെ തുടർന്ന് അപവാദങ്ങൾ പൊങ്ങിവന്നതും സഭ തള്ളി പറഞ്ഞതും ഏറെ വേദനിപ്പിച്ചു. മുൻപോട്ടുള്ള ജീവിതത്തെക്കുറിച്ച് ആശങ്കയുണ്ട്. വൈകിയാണെങ്കിലും നീതി കിട്ടി. അന്വേഷണസംഘത്തോട് നന്ദിയുണ്ട്.
ബിഷപ്പിന്‍റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ബിഷപ്പിന് ചികിത്സ നൽകി നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്ന് ആയിരുന്നു കന്യാസ്ത്രീകളുടെ മറുപടി.
advertisement
ബിഷപ്പ് ഫ്രാങ്കോയോട് എതിർപ്പില്ലെന്നും അദ്ദേഹത്തിന്‍റെ ചെയ്തികളോടാണ് എതിർപ്പെന്നും സിസ്റ്റർ അനുപമ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സഭയിൽ ഒരു നവീകരണം ഉണ്ടാകണം. സമരം നടത്തിയതിന്‍റെ പശ്ചാത്തലത്തിൽ എന്തുവന്നാലും നേരിടും. കേസ് ശക്തമായി മുന്നോട്ട് പോകണം. കള്ളക്കേസ് അല്ലായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണെന്നും സിസ്റ്റർ കഴിഞ്ഞദിവസം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഭ തള്ളി പറഞ്ഞത് ഏറെ വേദനിപ്പിച്ചെന്ന് കന്യാസ്ത്രീകൾ
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All
advertisement