തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടൻ മോഹൻലാലിനെ പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബി ജെ പി എംഎൽഎ ഒ രാജഗോപാൽ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രാജഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്. മോഹൻലാൽ തങ്ങളുചെ റഡാറിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മോഹൻലാലിനെ പോലുള്ള കുറച്ചുപേർ മത്സരിക്കണമെന്നാണ് ആഗ്രഹം. പൊതുകാര്യങ്ങളിൽ താൽപര്യമുള്ള അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹം. പാർട്ടി അംഗമല്ലെങ്കിലും പാർട്ടിയോട് അനുഭാവ പൂർണമായ നിലപാടാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, അദ്ദേഹം അത് സ്വീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല' - രാജഗോപാൽ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധമാണ് മോഹൻലാലിന് ഉള്ളത്. പ്രധാനമന്ത്രിയെ ഡൽഹിയിൽ പോയി മോഹൻലാൽ സന്ദർശിച്ചത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയപ്രവേശനമാണെന്ന് രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിട്ട് പോലുമില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.