നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 16 ഇനം വസ്തുക്കളുമായി ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ലഭിക്കുന്നത് 570 രൂപയുടെ കിറ്റ്

  16 ഇനം വസ്തുക്കളുമായി ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ലഭിക്കുന്നത് 570 രൂപയുടെ കിറ്റ്

  അടുത്തമാസം 16 നകം വിവിധ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം.

  Image facebook

  Image facebook

  • Share this:
   തിരുവനന്തപുരം: സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണ കിറ്റുകളുടെ വിതരണം ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും.

   അടുത്തമാസം 16 നകം വിവിധ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. തുണി സഞ്ചി ഉൾപ്പെടെ 15 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 570 രൂപയുടെ കിറ്റാണ് കാർഡ് ഉടമയ്ക്ക് ലഭിക്കുക

   ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക.

   മുൻ മാസങ്ങളിലേതുപോലെ എ.എ.വൈ, മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺ സബ്‌സിഡി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം നടക്കുക.

   Also Read- ബേബി ഡയപ്പറില്‍ നിന്ന് പേപ്പര്‍ പശയും ബാന്‍ഡേജും; വിപ്ലവകരമായ കണ്ടുപിടുത്തം

   മഞ്ഞ കാർഡ് ഉടമകൾക്കുള്ള ഓണ കിറ്റ് വിതരണമാണ് ഇന്ന് തുടങ്ങിയത്. മറ്റന്നാൾ കൊണ്ട് ഇത് പൂർത്തിയാക്കിയ ശേഷം അടുത്ത മാസം 4 മുതൽ 7 വരെ പിങ്ക് കാർഡ് ഉടകൾക്കുള്ള കിറ്റുകൾ വിതരണം ചെയ്യും. ഒൻപത് മുതൽ 12 വരെ നീല കാർഡ് കാർക്കും 13 മുതൽ 16 വരെ വെള്ള കാർഡ് ഉടമകൾക്കും കിറ്റുകൾ ലഭ്യമാകും.

   കുട്ടികൾക്കായി ക്രീം ബിസ്കറ്റ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് സിവിൽ സപ്ലൈസ് നൽകുന്നത് എന്ന അവകാശവാദം തനിക്കില്ലെന്നും എന്നാൽ ഗുണമേന്മ മെച്ച പ്പെടുത്തി മുന്നോട്ടുപോകുമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി

   16 ഇനം സാധനങ്ങള്‍ അടങ്ങുന്ന കിറ്റിലെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ കീഴിലുള്ള വിവിധ കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ തയ്യാറാക്കിയ ശര്‍ക്കരവരട്ടിയും ചിപ്‌സും സപ്ലൈകോയ്ക്ക് നല്‍കി.

   2021 മെയ് മാസത്തെ കിറ്റ് വിതരണത്തിൽ 85.30 ലക്ഷം കാർഡ് ഉടമകളാണ് കിറ്റ് വാങ്ങിയത്.
   Published by:Naseeba TC
   First published:
   )}