കോഴിക്കോട്: നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. കിഴക്കേ നടക്കാവിലെ ഫുട്ബോള്‍ ടര്‍ഫ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട കാര്‍ പൂര്‍ണ്ണമായി കത്തിനശിക്കുകയായിരുന്നു. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്റേതാണ് കാര്‍. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ്. വണ്ടി നിര്‍ത്തി കളിക്കാനായി പോകുമ്പോഴാണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒന്നര മാസം മുമ്പ് വാങ്ങിയ കാറാണ് കത്തിനശിച്ചത്.
ആളുകള്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ വാഹനങ്ങള്‍ ഉടന്‍ മാറ്റിയതിനാല്‍ മറ്റു അപകടങ്ങള്‍ ഒഴിവായി. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Child Driver | കോട്ടയത്ത് 'കുട്ടി' ഡ്രൈവര്‍മാര്‍ പെരുകുന്നു; കുടുങ്ങാന്‍ പോകുന്നത് മാതാപിതാക്കളെന്ന് പോലീസ്, പരിശോധന ശക്തം
കോട്ടയം കറുകച്ചാലില്‍ പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുടുംബനാഥനായ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ജില്ലയിലെ 'കുട്ടി' ഡ്രൈവര്‍മാരെ കൈയ്യോടെ പിടികൂടാന്‍ ഒരുങ്ങി പോലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്‍റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കി. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നേരെ നിയമനടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ ദിവസം ലൈസന്‍സില്ലാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിയെ ട്രാഫിക് എൻഫോഴ്സ്മെന്റ് പിടികൂടിയിരുന്നു. വൈദ്യ പരിശോധന നടത്തി കേസെടുത്തു. കറുകച്ചാലിലെ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചതോടെ വിദ്യാർഥിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തിരുന്നു.
പുളിയാംകുന്ന് മുണ്ടംകുന്നേല്‍ റാേഷന്‍ തോമസ് (41) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉമ്പിടി വലിയപൊയ്കയില്‍ ജിനു എന്ന ആന്‍റണിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കറുകച്ചാല്‍ രാജമറ്റം പാണൂര്‍ക്കവലയില്‍ ചൊവ്വാഴ്ച രാത്രി 7.45നാണ് അപകടം നടന്നത്.
ആന്‍റണിയുടെ പതിനാല് വയസുകാരിയായ മകള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ ബൈക്കിലെത്തിയ റോഷന്‍ തോമസിനെ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന പതിനൊന്നും മൂന്നും വയസുള്ള സഹോദരങ്ങള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.