Accident | കല്ലില്‍ തട്ടി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Last Updated:

റോഡരികിലെ വലിയ കല്ലില്‍ത്തട്ടി ഓട്ടോറിക്ഷ മറിയുകയായിരുന്നു.

പത്തനംതിട്ട: കല്ലില്‍ തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍(Accident) രണ്ടര വയസുകാരിയ്ക്ക് ദാരുണാന്ത്യം(Death). കുളനട സ്വദേശികളായ സജിത്ത് കുമാറിന്റെയും സൂര്യയുടെയും മകള്‍ ദക്ഷ സജിത്ത്(2) ആണ് മരിച്ചത്. കുട്ടിയുടെ അമ്മയും വല്യമ്മയും ഓട്ടോറിക്ഷ ഡ്രൈവറും പരിക്കേറ്റ് ചികിത്സയിലാണ്.
റോഡരികിലെ വലിയ കല്ലില്‍ത്തട്ടി ഓട്ടോറിക്ഷ മറിയുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് സജിത് കാശ്മീരില്‍ സൈനികനാണ്.
Suicide | കെഎസ്ആർടിസി മുൻ ജീവനക്കാരൻ നടുറോഡിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു
കൊച്ചി: മൂവാറ്റുപുഴ തീക്കൊള്ളി പാറയിൽ KSRTC മുൻ ജീവനക്കാരൻ റോഡിൽതീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ KSRTCക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ എൻ അജയകുമാറാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.
advertisement
ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
advertisement
പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷമാണ് മൃതദേഹം പോസ്റഅറുമോർട്ടത്തിനായി മാറ്റിയത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | കല്ലില്‍ തട്ടി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
Next Article
advertisement
Weekly Love Horoscope December 22 to 28 | പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം ; ഇത് പരിഹരിക്കാൻ  ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം; ഇത് പരിഹരിക്കാൻ ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
  • പ്രണയ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം

  • കുടുംബം, ജോലി, സാമ്പത്തികം, വിശ്വാസം എന്നിവയിൽ ശ്രദ്ധ പുലർത്തി

View All
advertisement