advertisement

Accident| പത്തുടൺ വളവുമായി ലോറി ക്വാറിയിലെ കുളത്തിലേക്ക് വീണുമുങ്ങി; ഡ്രൈവറെ കാണാനില്ല

Last Updated:

സമീപത്തുള്ള വളം ഡിപ്പോയിൽ വളം കയറ്റാനെത്തിയ ലോറി പത്ത് ടൺ വളവുമായി ക്വാറിയിൽ വീഴുകയായിരുന്നു.

കോട്ടയത്ത് (Kottayam) മറിയപ്പള്ളി (Mariyapalli) മുട്ടത്ത് പാറമടയിലെ കുളത്തിൽ വീണ ലോറി പൂർണമായി മുങ്ങി. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് ലോറി 100 അടിയോളം താഴ്ചയുള്ള ക്വാറിയിൽ വീണത്. ഡ്രൈവറെ കണ്ടെത്താനായില്ല.
തിരുവനന്തപുരം പാറശ്ശാല സ്വദേശി ഡ്രൈവർ അജി കുമാറിനെ കുറിച്ച് വിവരമില്ല. സമീപത്തുള്ള വളം ഡിപ്പോയിൽ വളം കയറ്റാനെത്തിയ ലോറി പത്ത് ടൺ വളവുമായി ക്വാറിയിൽ വീഴുകയായിരുന്നു. ഇന്നലെ അഗ്നിശമന സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് വാഹനം കണ്ടെത്തിയിരുന്നു. നിരവധി വർഷം വാഹനം ഓടിച്ച് പരിചയമുള്ളയാളാണ് അജികുമാർ. ദേഹാസ്യസ്ഥ്യം ഉണ്ടായോയെന്നാണ് സംശയം.
ഇന്നലെ രാത്രി രണ്ടുമണി വരെ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ക്രെയിനെത്തിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല. വാഹനം പുറത്തുനിന്ന് നോക്കിയാൽ കാണാത്ത തരത്തിൽ മുങ്ങി കിടക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെ വലിയ ക്രെയിൻ എത്തിച്ച് രക്ഷാപ്രവർത്തനം പുനരാരംഭിക്കും.
advertisement
കോട്ടയത്ത് 'കുട്ടി' ഡ്രൈവര്‍മാര്‍ പെരുകുന്നു; കുടുങ്ങാന്‍ പോകുന്നത് മാതാപിതാക്കളെന്ന് പോലീസ്, പരിശോധന ശക്തം
കോട്ടയം കറുകച്ചാലില്‍ പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുടുംബനാഥനായ യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ ജില്ലയിലെ 'കുട്ടി' ഡ്രൈവര്‍മാരെ കൈയ്യോടെ പിടികൂടാന്‍ ഒരുങ്ങി പോലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്‍റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കി. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നേരെ നിയമനടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ ദിവസം ലൈസന്‍സില്ലാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിയെ ട്രാഫിക് എൻഫോഴ്സ്മെന്റ് പിടികൂടിയിരുന്നു. വൈദ്യ പരിശോധന നടത്തി കേസെടുത്തു. കറുകച്ചാലിലെ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചതോടെ വിദ്യാർഥിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തിരുന്നു.
advertisement
പുളിയാംകുന്ന് മുണ്ടംകുന്നേല്‍ റാഷേന്‍ തോമസ് (41) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉമ്പിടി വലിയപൊയ്കയില്‍ ജിനു എന്ന ആന്‍റണിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കറുകച്ചാല്‍ രാജമറ്റം പാണൂര്‍ക്കവലയില്‍ ചൊവ്വാഴ്ച രാത്രി 7.45നാണ് അപകടം നടന്നത്.
ആന്‍റണിയുടെ പതിനാല് വയസുകാരിയായ മകള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ ബൈക്കിലെത്തിയ റോഷന്‍ തോമസിനെ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന പതിനൊന്നും മൂന്നും വയസുള്ള സഹോദരങ്ങള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident| പത്തുടൺ വളവുമായി ലോറി ക്വാറിയിലെ കുളത്തിലേക്ക് വീണുമുങ്ങി; ഡ്രൈവറെ കാണാനില്ല
Next Article
advertisement
അന്താരാഷ്ട്ര ക്രിക്കറ്റ് കുറയും, ഐപിഎൽ കൂടും? 2027ന് ശേഷം ദൈർഘ്യമേറിയ സീസണും കൂടുതൽ മത്സരങ്ങളും
അന്താരാഷ്ട്ര ക്രിക്കറ്റ് കുറയും, ഐപിഎൽ കൂടും? 2027ന് ശേഷം ദൈർഘ്യമേറിയ സീസണും കൂടുതൽ മത്സരങ്ങളും
  • 2027ന് ശേഷം ഐപിഎൽ മത്സരങ്ങൾ 74ൽ നിന്ന് 94 ആയി ഉയർത്താൻ ചർച്ചകൾ ആരംഭിക്കും

  • ഉഭയകക്ഷി പരമ്പരകളോടുള്ള താൽപ്പര്യം കുറയുന്നത് ഐപിഎൽ വിൻഡോ വിപുലീകരിക്കാൻ സഹായിക്കും

  • ലോകമെമ്പാടുമുള്ള താരങ്ങൾ കൂടുതൽ മത്സരങ്ങൾ ആഗ്രഹിക്കുന്നതിനാൽ ഐപിഎൽ സീസൺ ദൈർഘ്യമേറിയതാകും

View All
advertisement