Accident| തൃശൂർ ദേശീയപാതയിൽ നാല് ചരക്കുലോറികള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
തൃശൂർ: മണ്ണുത്തി- വടക്കാഞ്ചേരി ദേശീയപാതയിൽ കുതിരാനിൽ നാല് ചരക്കുലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. കുതിരാൻ തുരങ്കത്തിന് സമീപം പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.
ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. നാലുലോറികളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടുലോറികള്‍ വഴിയരികിലേക്ക് മറിഞ്ഞു. ഒരു ലോറി റോഡിന് കുറുകേയും മറ്റൊരുലോറി പുതിയ തുരങ്കത്തിലേക്കുള്ള റോഡ് നിര്‍മിച്ചതിന്റെ മുപ്പതടി താഴേക്കും മറിഞ്ഞു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ടു ലോറികളാണ് അപകടത്തില്‍ പെട്ടത്.
advertisement
Also Read- കോതമംഗലം ഹണിട്രാപ്പ് കേസ്: സ്ഥാപന ഉടമയെ ലോഡ്ജിൽ വിളിച്ചുവരുത്തി പണം തട്ടിയ രണ്ടുപേർ കൂടി പിടിയിൽ
അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുതിരാനില്‍ കഴിഞ്ഞദിവസം ഉണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. അടിപ്പാത നിര്‍മിക്കാനെടുത്ത കുഴിയില്‍ വീണ് ലോറിമറിഞ്ഞാണ് ഡ്രൈവര്‍ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2020 7:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident| തൃശൂർ ദേശീയപാതയിൽ നാല് ചരക്കുലോറികള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു