വീണ്ടും സ്വർണ്ണ വേട്ട; തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കിലോ സ്വർണ്ണം പിടികൂടി

Last Updated:

ദുബായിൽ നിന്ന് എത്തിയ വിമാനത്തിലെ കാസർഗോഡ് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് വീണ്ടും സ്വർണ്ണം പിടികൂടി. ഒരു  കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്ന് രാവിലെ 3.30ന് ദുബായിൽ നിന്ന് എത്തിയ വിമാനത്തിലെ കാസർഗോഡ് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ട്രോളി ബാഗിന്റെ ചട്ടങ്ങളിൽ വയറുകളുടെ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കാസർഗോഡ് സ്വദേശികൾ എന്തിന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി എന്ന സംശയത്തെത്തുടർന്നാണ് കസ്റ്റംസ് ചോദ്യം ചെയ്തത്.
യാത്രക്കാരിൽ ഒരാൾ മൂന്നു ദിവസം മുൻപാണ് കോഴിക്കോടു നിന്ന് ദുബായിലേക്കു പോയത്. പെട്ടെന്നു തിരിച്ചുവരാനുള്ള കാരണം ചോദിച്ചെങ്കിലും യാത്രക്കാരന് കൃത്യമായ മറുപടി നൽകാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ്ടും സ്വർണ്ണ വേട്ട; തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കിലോ സ്വർണ്ണം പിടികൂടി
Next Article
advertisement
കോട്ടയത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന്  ആരോപണം
കോട്ടയത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം
  • കോട്ടയത്ത് CPM-RSS സംഘര്‍ഷത്തില്‍ RSS നേതാവ് ശ്രീകുമാരന് വെട്ടേറ്റു.

  • കുറിച്ചി പഞ്ചായത്തിലെ BJP നേതാക്കള്‍ക്കും മഞ്ജീഷിനും മനോജിനും പരിക്കേറ്റു.

  • സംഭവത്തില്‍ നിഖിലിനേയും വിഷ്ണുവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

View All
advertisement