പാലാ പൊന്‍കുന്നം റോഡില്‍ വീണ്ടും അപകടം; യുവാവ് മരിച്ചു
Last Updated:
കോട്ടയം: പൊന്‍കുന്നത്തിനു സമീപം അട്ടിക്കലില്‍ ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇളങ്ങുളം കൂരാലി നെടുംകാട്ടില്‍ സണ്ണി സെല്ലി ദമ്പതികളുടെ മകന്‍ എബിന്‍ (20) ആണ് മരിച്ചത്. പൊന്‍കുന്നം പാലാ റോഡില്‍ ഒന്നാം മൈലിന് സമീപത്തുവെച്ച് ഇന്നുച്ചക്കാണ് അപകടം.
തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസിലായിരുന്നു ബൈക്കിടിച്ചത്. എബിനെ ഉടന്‍ തന്നെ കാഞ്ഞിപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ മിനി ബസ് ബൈക്കിലിടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
Also Read: പൊൻകുന്നത്ത് വാഹനാപകടം; മൂന്നു മരണം, ഒരാൾക്ക് ഗുരുതര പരുക്ക്
ഇന്നു രാവിലെ ഇതിനു സമീപത്തായി മറ്റൊരു അപകടവും ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട ടെമ്പോ ട്രാവലര്‍ വീടിന്റെ മതില്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. രണ്ടര വര്‍ഷത്തിനുള്ളില്‍ 47 പേരാണ് ഇവിടെ റോഡപകത്തില്‍ മരിച്ചിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2018 6:50 PM IST