പൊൻകുന്നത്ത് വാഹനാപകടം; മൂന്നു മരണം, ഒരാൾക്ക് ഗുരുതര പരുക്ക്
Last Updated:
കോട്ടയം: പൊൻകുന്നം - പാല റോഡിൽ ഇളങ്ങുളത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. ഇളങ്ങുളം എസ്.എൻ.ഡി.പി ഗുരു മന്ദിരത്തിന്റെ സമീപത്തു വച്ചാണ് ബസും കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ മണർകാട് സ്വദേശി കിഴക്കേപറമ്പിൽ സുകുമാരൻ, കളത്തിപ്പടി സ്വദേശി ഉല്ലാസ്, പാലക്കാട് സ്വദേശി കണ്ണൻ എന്നിവരാണു മരിച്ചത്. സാരമായി പരിക്കേറ്റ അജിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് 7.20 നായിരുന്നു അപകടം നടന്നത്. പൊൻകുന്നത്ത് നിന്നും പാലായിലേക്ക് പോവുകയായിരുന്ന നിരപ്പേൽ ബസ്സും, എതിർ ദിശയിൽ നിന്നും വരുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു. ആപകടത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പൊൻകുന്നം പൊലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2018 10:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊൻകുന്നത്ത് വാഹനാപകടം; മൂന്നു മരണം, ഒരാൾക്ക് ഗുരുതര പരുക്ക്