മൂവാറ്റുപുഴ കടാതി പള്ളിയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
കൂടെയുണ്ടായിരുന്ന സഹായിക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു
മൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആചാരവെടിക്കുള്ളകതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കടാതി സ്വദേശി രവിയാണ് മരിച്ചത്. ഞായർ രാവിലെ 8.45 ഓടെയാണ് സംഭവം. രവി സംഭവ സ്ഥലത്തുതന്നെ മരിച്ചു.
രവിയുടെ കൂടെയുണ്ടായിരുന്ന സഹായിക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കതിന നിറച്ചിരുന്ന സ്ഥലത്തിന് സമീപത്തുള്ള കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
Jan 04, 2026 11:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂവാറ്റുപുഴ കടാതി പള്ളിയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു









