യൂണിവേഴ്സിറ്റി കോളജ് സംഘർഷം: SFI പ്രവർത്തകൻ കസ്റ്റഡിയിൽ

Last Updated:

വിദ്യാർഥിയെ കുത്തിയ ശിവരഞ്ജിത്ത് അടക്കമുള്ള പ്രധാന പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. എസ്എഫ്ഐ പ്രവർത്തകനായ നേമം സ്വദേശി ഇജാബിനെയാണ് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന ഇജാബിനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കസ്റ്റഡിയിലെടുത്തത്.
കേസിലെ പ്രധാന പ്രതികൾക്ക് പുറമെ കണ്ടാലറിയാവുന്ന മുപ്പത് പേരെയും പ്രതി ചേർത്തിരുന്നു. അവരിലൊരാളാണ് ഇജാബ്. ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈകാതെ തന്നെ കോടതിയിൽ ഹാജരാക്കും. കുത്തേറ്റ വിദ്യാർഥി അഖിലിന്റെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും.
അതേസമയം വിദ്യാർഥിയെ കുത്തിയ ശിവരഞ്ജിത്ത് അടക്കമുള്ള പ്രധാന പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ഒളിവിൽ പോയ പ്രതികളെ പിടികൂടാനാകാത്തത് പൊലീസിന് മേൽ സമ്മർദ്ദമുണ്ടാക്കുന്നുവെന്നും വിവരങ്ങളുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂണിവേഴ്സിറ്റി കോളജ് സംഘർഷം: SFI പ്രവർത്തകൻ കസ്റ്റഡിയിൽ
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement