'മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല; നുണപ്രചാരണത്തിന് ജനം മറുപടി നൽകും': അച്ചു ഉമ്മൻ

Last Updated:

ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മൻ

കോട്ടയം: മുഖമില്ലാത്തവർക്കെതിരെ നിയമ നടപടിക്കില്ലെന്നും നുണപ്രചാരണത്തിന് ജനം മറുപടി നല്‍കുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നും സൈബർ ആക്രമണത്തിനെതിരെ അച്ചു ഉമ്മൻ പ്രതികരിച്ചു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി. മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു- അച്ചു പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മൻ.
advertisement
”ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാൻ പറ്റുക. നിങ്ങളൊരു മൈക്കിന്റെ മുന്നില്‍ വന്ന് സംസാരിക്കൂ. ഒരാളെ ഒരുതരത്തിലും വ്യക്തിപരമായി ആക്ഷേപിക്കാൻ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയക്കാരൻ ഒരിക്കൽപോലും നിന്നിട്ടില്ല. യാതൊരുതരത്തിലും സത്യമല്ലാത്ത കാര്യങ്ങൾ ചർച്ചയിൽ വരുത്താനാണ് ശ്രമം. ഞങ്ങളതിന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കണം. ഈ വക ട്രാപ്പിലൊന്നും ഞങ്ങൾപെടുകയില്ല. നുണ പ്രചാരണത്തിന് ജനം മറുപടി നൽകും. അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സൈബർ ആക്രമണം. മക്കൾക്കെതിരെയുള്ള വേട്ടയാടലാണ് നടക്കുന്നത്”- അച്ചു ഉമ്മൻ പ്രതികരിച്ചു.
advertisement
ഉമ്മൻ ചാണ്ടിയുടെ മക്കൾ ആഡംബര ജീവിതം നയിക്കുന്നുവെന്ന തരത്തിലായിരുന്നു സൈബർ പ്രചാരണം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ സഹോദരി കൂടിയായ അച്ചുവിനെതിരെ ആക്രമണം കടുത്തത്. അച്ചു സോഷ്യൽ മീഡിയയിൽ മുമ്പ് പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു സൈബർ ആക്രമണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല; നുണപ്രചാരണത്തിന് ജനം മറുപടി നൽകും': അച്ചു ഉമ്മൻ
Next Article
advertisement
എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയത്  ബിജെപിയുടെ  പകപോക്കൽ: എസ്ഡിപിഐ
എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയത് ബിജെപിയുടെ പകപോക്കൽ: എസ്ഡിപിഐ
  • എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി കണ്ടുകെട്ടിയ നടപടി ബിജെപിയുടെ പകപോക്കലാണെന്ന് എസ്ഡിപിഐ ആരോപിച്ചു.

  • ഇഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാനാകില്ലെന്നും എസ്ഡിപിഐ.

  • സ്വതന്ത്ര തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതെന്ന് എസ്ഡിപിഐ.

View All
advertisement