‌ഉമ്മൻചാണ്ടിയ്‌ക്ക് വിട; ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും; സംസ്കാരം വ്യാഴാഴ്ച്ച പുതുപ്പള്ളിയിൽ

Last Updated:

നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി മൃതദേഹം തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും

oommen chandy
oommen chandy
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. ബംഗളുരുവിൽ കർണാടക മുൻമന്ത്രി ടി ജോണിന്റെ വീട്ടിൽ പൊതു ദർശനത്തിനു വെച്ച ശേഷമായിരിക്കും മൃതദേഹം കേരളത്തിലേക്ക് എത്തിക്കുക.
തിരുവനന്തപുരത്ത് ഉമ്മൻചാണ്ടിയുടെ ജഗതിയിലെ പുതുപ്പള്ളി ഹൗസിലാണ് ആദ്യം പൊതുദർശനം നടക്കുക. ശേഷം ദർബാർ ഹാളിലും വൈകുന്നേരത്തോടെ സെൻറ് ജോർജ് കത്തീഡ്രലിലും പൊതു ദർശനമുണ്ടാകും. ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനത്ത് എത്തിക്കും.
നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി മൃതദേഹം തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയം തിരുനക്ക മൈതാനത്തും പൊതുദർശനമുണ്ടാകും. വ്യാഴാഴ്ച്ച പുതുപ്പള്ളിയിലാണ് സംസ്കാരം നടക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‌ഉമ്മൻചാണ്ടിയ്‌ക്ക് വിട; ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും; സംസ്കാരം വ്യാഴാഴ്ച്ച പുതുപ്പള്ളിയിൽ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement