ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി

Last Updated:

ഘടക കക്ഷികളുടെ ആവശ്യം മുന്നണി പരിഗണിക്കുമെന്ന് ഉമ്മൻചാണ്ടി

കാസർകോഡ്: ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് ഉമ്മൻചാണ്ടി. എന്നാൽ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ല. ഘടകക്ഷികളുടെ ആവശ്യം മുന്നണി പരിഗണിക്കുമെന്നും ഉമ്മൻചാണ്ടി കാസർകോട് പറഞ്ഞു.
ഇതിനിടെ കോട്ടയം സീറ്റ് കേരള കോൺഗ്രസിന് തന്നെയന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടി വീണ്ടും രംഗത്തെത്തി. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഉമ്മൻ ചാണ്ടി കേരള കോൺഗ്രസ് വേദിയിൽ പ്രഖ്യാപിച്ചിരുന്നു. കേരള കോൺഗ്രസിന്റെ കേരള യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ ഹൈക്കമാന്‍റും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഘടകങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് സ്ഥാനാര്‍ഥിത്വം തീരുമാനിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഇന്നലെ പ്രതികരിച്ചു. പിന്നാലെ ഉമ്മന്‍ചാണ്ടി മികച്ച സ്ഥാനാര്‍ഥിയെന്നു ആവര്‍ത്തിച്ച് മുല്ലപ്പള്ളി രംഗത്തെത്തി. ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും ജയിക്കുന്ന ആളാണ് ഉമ്മന്‍ചാണ്ടിയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ പ്രതികരണം.
advertisement
ഉമ്മന്‍ചാണ്ടി മല്‍സരിക്കുമോയെന്ന ചോദ്യത്തിനു എല്ലാ സാധ്യതകളും മുന്നിലുണ്ടെന്ന സൂചനായണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. ന്യൂനപക്ഷ വോട്ടുകൾ തിരികെപിടിക്കാൻ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയരുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി
Next Article
advertisement
India vs South Africa 2nd ODI: കോഹ്ലിക്കും ഋതുരാജിനും സെഞ്ചുറി; റായ്പുരിൽ മികച്ച സ്കോറുമായി ഇന്ത്യ
കോഹ്ലിക്കും ഋതുരാജിനും സെഞ്ചുറി; റായ്പുരിൽ മികച്ച സ്കോറുമായി ഇന്ത്യ
  • കോഹ്ലിയും ഗെയ്ക്വാദും സെഞ്ചുറി നേടി, ഇന്ത്യ 358 റൺസെടുത്തു.

  • രാഹുൽ 66 റൺസുമായി പുറത്താകാതെ നിന്നു, ജഡേജ 24 റൺസെടുത്തു.

  • മൂന്നാം വിക്കറ്റിൽ 195 റൺസിന്റെ കൂട്ടുകെട്ട് കോഹ്ലിയും ഗെയ്ക്വാദും പടുത്തുയർത്തി.

View All
advertisement