'കെ ടി ജലീൽ സിപിഎമ്മിനെ ഭീഷണിപ്പെടുത്തി'; തെളിവുമായി പി.കെ ഫിറോസ്

Last Updated:

സിപിഎം നേതാവിന്റെ ബന്ധുവിന് നിയമനം നൽകിയത് ചൂണ്ടിക്കാട്ടിയാണ് ജലീൽ കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയതെന്ന് ഫിറോസ്

കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ സിപിഎമ്മിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. സിപിഎം നേതാവിന്റെ ബന്ധുവിന് നിയമനം നൽകിയത് ചൂണ്ടിക്കാട്ടിയാണ് ജലീൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയതെന്ന് ഫിറോസ് ആരോപിച്ചു.
ബന്ധു നിയമനത്തിന്റെ പേരിൽ താൻ പ്രതിക്കൂട്ടിലായാൽ സിപിഎം അതിൽ കൂടുതൽ പ്രതിരോധത്തിലാകുമെന്ന് ജലീൽ കോടിയേരിയെ ധരിപ്പിച്ചെന്നും ഫിറോസ് പറഞ്ഞു. ഇത് സംബന്ധിച്ച തെളിവുകൾ അദ്ദേഹം പുറത്തുവിട്ടു.
കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധു ഡി എസ് നീലകണ്ഠനെ ഇന്‍ഫര്‍മേഷന്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ടറായാണ് നിയമിച്ചത് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയാണെന്ന് ഫിറോസ് പറഞ്ഞു. 1,10,000 രൂപ പ്രതിമാസ ശമ്പളം നല്‍കിയാണ് നിയമനം. സര്‍ക്കാരിന്‍റെയും ധനവകുപ്പിന്‍റെയും അനുമതിയില്ല. ഇക്കാര്യം ജലീല്‍ നേരിട്ട് കോടിയേരിയെ അറിയിച്ചിട്ടുണ്ടെന്നും ജലീലുമായി അടുത്ത വൃത്തങ്ങള്‍ തന്നെ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെ ടി ജലീൽ സിപിഎമ്മിനെ ഭീഷണിപ്പെടുത്തി'; തെളിവുമായി പി.കെ ഫിറോസ്
Next Article
advertisement
സ്മാർട്ട്ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് കേന്ദ്രം പിൻവലിച്ചു
സ്മാർട്ട്ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് കേന്ദ്രം പിൻവലിച്ചു
  • സഞ്ചാർ സാഥി ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് കേന്ദ്രം പിൻവലിച്ചു.

  • സൈബർ തട്ടിപ്പിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ സഞ്ചാർ സാഥി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

  • സഞ്ചാർ സാഥി ആപ്പിന്റെ സ്വീകാര്യത വർധിച്ചതിനാൽ പ്രീ-ഇൻസ്റ്റലേഷൻ നിർബന്ധമല്ല.

View All
advertisement