ഉമ്മന്‍ചാണ്ടി, ബി.എ എക്കണോമിക്സ്, എസ്.ബി കോളേജ്; പൂര്‍വ വിദ്യാര്‍ഥിയ്ക്ക് മാതൃകലാലയത്തിന്‍റെ സ്മരാണഞ്ജലി
- Published by:Arun krishna
- news18-malayalam
Last Updated:
വിദ്യാര്‍ഥി സമരങ്ങളിലെ മുന്‍നിര പോരാളിയായിരുന്ന കാലത്താണ് ഉമ്മന്‍ചാണ്ടി ചങ്ങനാശേരിയിലെത്തുന്നത്
സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴെ പൊതുപ്രവര്‍ത്തകന്‍റെ കുപ്പായമണിഞ്ഞ ആളാണ് ഉമ്മന്‍ചാണ്ടി. കോട്ടയത്തും പുതുപ്പള്ളിയിലുമായി പ്രാഥമിക വിദ്യാഭ്യാസം. കേരളത്തിന്‍റെ വിദ്യാഭ്യാസ ഭൂപടത്തിലെ സുപ്രധാന ഇടങ്ങളായ കോട്ടയം സിഎംഎസിലും ചങ്ങനാശേരി എസ്.ബി കോളേജിലുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രീഡിഗ്രി വിദ്യാഭ്യാസ കാലഘട്ടം.
നൂറ് വര്‍ഷം പിന്നിട്ട ചങ്ങനാശേരി എസ്.ബി കോളേജും പൂര്‍വ വിദ്യാര്‍ഥിയായ പുതുപ്പള്ളിക്കാരന്‍ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അതീവ ദുഖിതരാണ്. മന്ത്രി ആയിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രി ആയപ്പോഴും എസ്.ബി കോളേജിലെ പരിപാടികളില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. ഒടുവില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലും ആ പഴയ 1963 ബാച്ചിലെ ബി.എ എക്കണോമിക്സ് വിദ്യാര്‍ഥിയായി അദ്ദേഹം എത്തിയിരുന്നു.
വിദ്യാര്‍ഥി സമരങ്ങളിലെ മുന്‍നിര പോരാളിയായിരുന്ന കാലത്താണ് ഉമ്മന്‍ചാണ്ടി ചങ്ങനാശേരിയിലെത്തുന്നത്. അഡ്മിഷന്‍ തരാം, പക്ഷെ സമരങ്ങള്‍ക്കൊന്നും പോകരുത് എന്ന നിബന്ധനയോടെയാണ് അന്നത്തെ പ്രിന്‍സിപ്പല്‍ ഫാ. ഫ്രാന്‍സിസ് കാളാശേരി ഉമ്മന്‍ചാണ്ടിക്ക് എസ്.ബി കോളജില്‍ പ്രവേശനം നല്‍കിയത്.
advertisement
പ്രീ-ഡിഗ്രി കാലത്ത് തന്നെ ഉമ്മന്‍ചാണ്ടി എന്ന കെ.എസ്.യുവിന്‍റെ തീപ്പൊരി നേതാവ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു. പുതുപ്പള്ളിയില്‍ നിന്ന് വാകത്താനം വഴി ചങ്ങനാശേരിയിലേക്കുള്ള ബസ് യാത്ര സമ്മാനിച്ച നിരവധി സുഹൃത്തുക്കള്‍ തനിക്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുന്‍ മന്ത്രി കെ.സി ജോസഫ് സഹപാഠിയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീനിയറും ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
July 19, 2023 10:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മന്‍ചാണ്ടി, ബി.എ എക്കണോമിക്സ്, എസ്.ബി കോളേജ്; പൂര്‍വ വിദ്യാര്‍ഥിയ്ക്ക് മാതൃകലാലയത്തിന്‍റെ സ്മരാണഞ്ജലി