വിധി നടപ്പാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ കേന്ദ്ര സഹായം തേടും

News18 Malayalam
Updated: December 29, 2018, 8:24 PM IST
വിധി നടപ്പാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ കേന്ദ്ര സഹായം തേടും
  • Share this:
പത്തനംതിട്ട: പിറവം ഉള്‍പ്പെടെയുള്ള പള്ളികളില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഓര്‍ഡോക്‌സ് സഭ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുന്നു. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും അസോസിയേഷന്‍ അംഗങ്ങളുടെ യോഗം ജനുവരി മൂന്നിന് ദേവലോകം അരമനയില്‍ ചേരും.

യോഗം ചേരുന്നതു സംബന്ധിച്ച അറിയിപ്പ് സഭാധ്യക്ഷന്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് കൈമാറി. ഈ കത്തിലും വിധി നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനെ സഭ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

കോതമംഗലം പള്ളി തർക്കം: യാക്കോബായ വിഭാഗവും ഹൈക്കോടതിയിൽ

പിറവം കൂടാതെ കോതമംഗലം, കട്ടച്ചിറ പള്ളികളിലാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി കോടതി വിധിയുണ്ടായത്. എന്നാല്‍ വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന ആരോപണമാണ് സഭാ നേതൃത്വം ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സഹായം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരെ സമീപിക്കുന്നതിനെ കുറിച്ചാണ് സഭാ നേതൃത്വം ആലോചിക്കുന്നത്. ജനുവരിയില്‍ ചേരുന്ന അസോസിയേഷന്‍ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

കോടതിവിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് കാതോലിക്കാബാവ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണറെക്കണ്ടു പരാതി നല്‍കാനും സഭ തീരുമാനിച്ചിരുന്നു.

നീതിന്യായസംവിധാനങ്ങളുടെ അന്തസ്സത്തയെ ചോദ്യംചെയ്യുന്നതരത്തിലുള്ള വഞ്ചനാപരവും നിഷേധാത്മകവുമായ നിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കാതോലിക്കാ ബാവ അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിവിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മൈല്ലപ്പോക്കു നിലപാടാണു സ്വീകരിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.

പിറവം പള്ളി; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

യാക്കോബായസഭയെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതിനുപിന്നില്‍ സി.പി.എമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റിയാണെന്നും സഭ ആരോപിച്ചിരുന്നു. യു.ഡി.എഫുമായി പിണങ്ങിപ്പിരിഞ്ഞ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ആറന്‍മുള തെരഞ്ഞെടുപ്പിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ഇടതു സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പരസ്യമായി രംഗത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് പള്ളത്തര്‍ക്ക വിധിയുമായി ബന്ധപ്പെട്ട് ഓര്‍ഡോക്‌സ് സഭ സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ രംഗത്തിറങ്ങിയിരിക്കുന്നത്.
First published: December 29, 2018, 11:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading