'ഒരു ആരോഗ്യ പ്രശ്നവുമില്ല'; പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്ന് ഒറ്റപ്പാലം എംഎൽഎ പി ഉണ്ണി
- Published by:Rajesh V
- news18-malayalam
Last Updated:
മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്നും പി ഉണ്ണി ന്യൂസ് 18 നോട് പറഞ്ഞു.
പാലക്കാട്: ഒറ്റപ്പാലം എം എല്‍ എ പി ഉണ്ണിയെ ഇത്തവണ സി പി എം മാറ്റി നിര്‍ത്തിയേക്കും എന്ന പ്രചരണങ്ങൾ സജീവമാണ്. എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിയ്ക്കാൻ തയാറാണെന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്നും പി ഉണ്ണി ന്യൂസ് 18 നോട് പറഞ്ഞു.
ഇത്തവണ താൻ മത്സരിക്കാനില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പി ഉണ്ണി പറഞ്ഞു. സാധാരണ മനുഷ്യർക്കുണ്ടാവുന്ന ജലദോഷവും പനിയും തനിയ്ക്കും ഉണ്ടാായിട്ടുണ്ട്. അല്ലാതെ മറ്റ് ഒരു ആരോഗ്യ പ്രശ്നവും തനിയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ആലത്തൂര്‍, നെന്മാറ എം എല്‍ എമാര്‍ക്ക് സി പി എം രണ്ടാമതും അവസരം നല്‍കിയേക്കുമെന്നും ഒറ്റപ്പാലത്ത് മാറ്റമുണ്ടാകുമെന്നുമുള്ള പ്രചാരണങ്ങൾ പുറത്തു വന്നിരുന്നു. ഇതോടെയാണ് ഒറ്റപ്പാലത്ത് മത്സരിക്കാന്‍ സാധ്യതയുള്ള നേതാക്കളുടെ പേരുകളും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയായത്. പൂക്കോട്ട്ക്കാവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയദേവൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസഹാക്ക് തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേട്ടത്. എന്നാല്‍ പി ഉണ്ണി മത്സര സന്നദ്ധത വ്യക്തമാക്കിയതോടെ ഒറ്റപ്പാലം വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്.
advertisement
കഴിഞ്ഞ തവണ ഒറ്റപ്പാലത്തേക്ക് ആദ്യം പരിഗണിച്ചത് പി കെ ശശിയെ ആയിരുന്നു. എന്നാൽ സി പി എമ്മിലെ തർക്കത്തെ തുടർന്ന് സുബൈദ ഇസഹാക്കിനെ പരിഗണിച്ചു. ഇതും പ്രാദേശിക ഘടകങ്ങൾ അംഗീകരിക്കാതെ വന്നതോടെയാണ് അവസാന നിമിഷം മുൻ ജില്ലാ സെക്രട്ടറി പി ഉണ്ണിയെ സ്ഥാനാർത്ഥി ആക്കുന്നത്.
advertisement
Also Read- 11 ജില്ലകളിലെ 103 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിന് 9 മാത്രം; യുഡിഎഫിനുമുന്നിലെ വഴി എളുപ്പമോ
കൊടുവള്ളിയിൽ കാരാട്ട് റസാഖിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് വിമതനായ കാരാട്ട് റസാഖിനെ സ്ഥാനാർത്ഥിയാക്കിയാണ് ലീഗിന്റെ ഉറച്ച സീറ്റായ കൊടുവള്ളി എൽഡിഎഫ് പിടിച്ചെടുത്തത്. ഇക്കുറിയും കൊടുവള്ളിയിൽ വീണ്ടും മത്സരിത്തിന് ഒരുങ്ങുവാനാണ് സി.പി.എം കാരാട്ട് റസാഖിനോട് നിർദ്ദേശിച്ചിരിക്കുന്നത്. സ്വർണ്ണ കടത്ത് കേസിൽ പ്രതികളെ സഹായിക്കുവാൻ ഇടപെട്ടെന്ന ആരോപണം വെറും ആരോപണമായി മാത്രമാണ് സി പി എം കാണുന്നത്. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ വികസന പ്രവർത്തനമാണ് കാരാട്ട് റസാഖിനെ വീണ്ടും മത്സരിപ്പിക്കുവാനുള്ള തീരുമാനത്തിന് പിന്നിൽ. കഴിഞ്ഞ അഞ്ച് വർഷം കൊടുവളളിയിൽ മുൻപെങ്ങും ഇല്ലാത്ത വികസനമാണ് നടത്തിയിട്ടുള്ളതെന്ന് സി പി എം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
മുസ്‍ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് ജില്ലാ ജനറൽ സെക്രട്ടറി എം എ റസാഖിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് രാജിവച്ചാണ് വിമതനായി മത്സരിക്കാനിറങ്ങിയത്. 2011ൽ ലീഗിലെ വി എം ഉമ്മർ 16,552 വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് 2016ൽ ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് 573 വോട്ടിന് വിജയിച്ചത്. ലീഗിന്റെ മണ്ഡലമായ കൊടുവളളിയിൽ ഇക്കുറി യു ഡി എഫിൽ നിന്നും എം കെ മുനീർ സ്ഥാനാർത്ഥിയാകുവാനാണ് സാധ്യത. മത്സരിക്കുവാനുള്ള തന്റെ താൽപ്പര്യം ഇതിനകം തന്നെ എം കെ മുനീർ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശക്തനായ സ്ഥാനാത്ഥി റസാഖ് തന്നെയാണെന്നാണ് സി പി എം വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 03, 2021 9:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു ആരോഗ്യ പ്രശ്നവുമില്ല'; പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്ന് ഒറ്റപ്പാലം എംഎൽഎ പി ഉണ്ണി


