Jio| 2026 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ; ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍

Last Updated:

പ്ലാനുകള്‍ക്കൊപ്പം സൗജന്യ ഗൂഗിള്‍ ജെമിനി പ്രോ സബ്‌സ്‌ക്രിപ്ഷന്‍

News18
News18
കൊച്ചി: പുതുവര്‍ഷ വിപണിയില്‍ തന്ത്രപരമായ ചുവടുവെപ്പുമായി റിലയന്‍സ് ജിയോ തങ്ങളുടെ 'ഹാപ്പി ന്യൂ ഇയര്‍ 2026' ഓഫറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പുറത്തിറക്കിയ പുതിയ പ്ലാനുകളിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, തിരഞ്ഞെടുത്ത പ്ലാനുകള്‍ക്കൊപ്പം ഗൂഗിളിന്റെ അത്യാധുനിക എഐ ടൂളായ ജെമിനി പ്രോയുടെ 18 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ഉള്‍പ്പെടുത്തിയെന്നതാണ്. ഏകദേശം 35,100 രൂപ വിലമതിക്കുന്ന ഈ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നതിലൂടെ, അതിവേഗ ഡാറ്റാ സേവനങ്ങള്‍ക്കൊപ്പം നിര്‍മ്മിതബുദ്ധി, വിനോദം തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടി സംയോജിപ്പിച്ച് വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണ് ജിയോ. പ്രധാന പാക്കേജുകള്‍ ഇവയാണ്.
ഹീറോ വാര്‍ഷിക റീചാര്‍ജ്
ദീര്‍ഘകാല ഉപഭോക്താക്കള്‍ക്കുള്ള മികച്ച ഓഫറാണിത്. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ദീര്‍ഘകാല ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ ഹീറോ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിന്റെ പ്രധാന ആകര്‍ഷണം അതിനോടൊപ്പം ലഭിക്കുന്ന ഉയര്‍ന്ന മൂല്യമുള്ള ജെമിനി പ്രോ സബ്‌സ്‌ക്രിപ്ഷനാണ്.
* വാര്‍ഷിക റീചാര്‍ജ് തുക: 3599 രൂപ
* വാലിഡിറ്റി: 365 ദിവസം
* ഡാറ്റ: പ്രതിദിനം 2.5 ജിബി (അണ്‍ലിമിറ്റഡ് 5ജി)
* അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്
advertisement
* പ്രത്യേക ഓഫര്‍: 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ പ്ലാന്‍ (മൂല്യം: 35,100 രൂപ)
സൂപ്പര്‍ സെലിബ്രേഷന്‍ പ്രതിമാസ പ്ലാന്‍
ദീര്‍ഘകാല പ്രതിബദ്ധതയില്ലാതെ ഡാറ്റയും വിനോദവും ഒരുമിച്ച് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള മികച്ച ഓപ്ഷനായാണ് സൂപ്പര്‍ സെലിബ്രേഷന്‍ പ്രതിമാസ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനും ഉയര്‍ന്ന മൂല്യമുള്ള ജെമിനി പ്രോ ഓഫറുമായി വരുന്നു.
* നിരക്ക്: 500 രൂപ
* വാലിഡിറ്റി: 28 ദിവസം
* ഡാറ്റ: പ്രതിദിനം 2 ജിബി (അണ്‍ലിമിറ്റഡ് 5ജി)
advertisement
* അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്
* ഒടിടി ആപ്പുകള്‍: YouTube Premium, JioHotstar, Amazon PVME, Sony LIV, ZEE5, Lionsgate Play, Discovery+, Sun NXT, Kancha Lannka, Planet Marathi, Chaupal, FanCode, Hoichoi എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍.
* പ്രത്യേക ഓഫര്‍: 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ പ്ലാന്‍ (മൂല്യം: 35,100 രൂപ)
ഫ്‌ളെക്‌സി പാക്ക്
ചെറിയ ബജറ്റിലെ ഡാറ്റാ പാക്കും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിനോദ ഓപ്ഷനുകളും ആവശ്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ 'ഫ്‌ളെക്‌സി പാക്ക് - 103' അവതരിപ്പിക്കുന്നത്.
advertisement
ഈ പ്ലാനിന്റെ അടിസ്ഥാന സവിശേഷതകള്‍ ഇവയാണ്:
* നിരക്ക്: 103 രൂപ
* വാലിഡിറ്റി: 28 ദിവസം
* ഡാറ്റ: 5 ജിബി
ഇതോടൊപ്പം, ഉപഭോക്താവിന് താഴെ പറയുന്ന മൂന്ന് എന്റര്‍ടെയ്ന്‍മെന്റ് പാക്കുകളില്‍ നിന്ന് ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.
വിനോദ പാക്കുകള്‍ (ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം):
ഹിന്ദി പാക്ക്: JioHotstar, Zee5, SonyLiv
ഇന്റര്‍നാഷണല്‍ പാക്ക്: JioHotstar, FanCode, Lionsgate, Discovery+
റീജിയണല്‍ പാക്ക്: JioHotstar, SunNXT, Kancha Lanka, Hoichoi
advertisement
വാലിഡിറ്റി: 28 ദിവസം
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Jio| 2026 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ; ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍
Next Article
advertisement
Jio| 2026 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ; ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍
Jio| 2026 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ; ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍
  • ജിയോയുടെ 2026 ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ തിരഞ്ഞെടുക്കുന്ന പ്ലാനുകള്‍ക്ക് 18 മാസം സൗജന്യ ജെമിനി പ്രോ.

  • ഹീറോ 3599 രൂപ റീചാര്‍ജ് പ്ലാന്‍: 365 ദിവസം, 2.5 ജിബി ഡാറ്റ, ജെമിനി പ്രോ.

  • സൂപ്പർ സെലിബ്രേഷൻ പ്ലാൻ: 500 രൂപയ്ക്ക് 28 ദിവസം, 2 ജിബി ഡാറ്റ, OTT ആപ്പുകൾ, ജെമിനി പ്രോ.

View All
advertisement