Local Body Election 2020 | പ്രചരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു; അനുശോചനം രേഖപ്പെടുത്തി മുഹമ്മദ് റിയാസ്

Last Updated:

പൗരന്റെ ജനാധിപത്യ അവകാശം പ്രാധാന്യമുള്ളതാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മുന്നോട്ട് പോകേണ്ടതു തന്നെ. പക്ഷേ, നമ്മൾ എല്ലാവരും നന്നായി ശ്രദ്ധിക്കേണ്ട ഘട്ടമാണിത്.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. മാവൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ അനിൽകുമാർ കുഴഞ്ഞു വീണു മരിച്ച സംഭവം ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
2015ലെ തെരഞ്ഞെടുപ്പ് കാലത്ത് സഖാവ് ആയിരുന്ന പി കെ ഫിറോസ് ഖാന്റെ വേർപാടിന്റെ ദുഃഖം ഇനിയും വിട്ടു മാറിയിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. പൗരന്റെ ജനാധിപത്യ അവകാശം പ്രാധാന്യമുള്ളതാണെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മുന്നോട്ട് പോകേണ്ടതു തന്നെയാണെന്നും പക്ഷേ, നമ്മൾ എല്ലാവരും നന്നായി ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
advertisement
പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്,
'കോഴിക്കോട് ജില്ലയിൽ മാവൂർ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ അനിൽകുമാർ കുഴഞ്ഞു വീണു മരിച്ച സംഭവം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സ്വന്തം ആരോഗ്യപ്രശ്നം വകവയ്ക്കാതെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയ എന്റെ സഖാവായ കോഴിക്കോട് കണ്ണാടിക്കലിലെ പിടി ഫിറോസ്ഖാന്റെ വേർപാടിന്റെ ദുഃഖം ഇന്നും വിട്ടുമാറിയിട്ടില്ല. 2015ലെ തെരഞ്ഞെടുപ്പ് കോവിഡ് കാലത്തല്ലായിരുന്നു. എന്നിട്ടും നമുക്ക് ഫിറോസിനെ നഷ്ടപ്പെട്ടു.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് കാലത്താണ്. തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഒരു പുതിയ അനുഭവമാണ് കോവിഡ് കാലം.
advertisement
പൗരന്റെ ജനാധിപത്യ അവകാശം പ്രാധാന്യമുള്ളതാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മുന്നോട്ട് പോകേണ്ടതു തന്നെ. പക്ഷേ, നമ്മൾ എല്ലാവരും നന്നായി ശ്രദ്ധിക്കേണ്ട ഘട്ടമാണിത്.
വീട് കയറി സ്കോഡ് പോകുന്നതിലും, വോട്ടർമാരോട് ശാരീരിക അകലം പാലിക്കുന്നതിലും, കോവിഡ് കാലമാണെന്ന ധാരണയോടു കൂടി നാം ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചികിത്സിച്ചാൽ മതി എന്ന തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് ചൂട് നമ്മളെ എത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. കോവിഡ് കാലത്തെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കേരളം ലോകത്തിന് ഒരു മാതൃകയാകട്ടെ.'
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2020 | പ്രചരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു; അനുശോചനം രേഖപ്പെടുത്തി മുഹമ്മദ് റിയാസ്
Next Article
advertisement
Love Horoscope November 12 | ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും ; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശികളിൽ ജനിച്ചവർക്ക് പ്രണയത്തിന് അനുകൂലമാണ്

  • വൃശ്ചികം രാശികളിൽ ജനിച്ചവർ സത്യസന്ധതയ്ക്കും പ്രാധാന്യം നൽകുക.

  • മീനം രാശികളിൽ ജനിച്ചവർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement