ഇന്റർഫേസ് /വാർത്ത /Buzz / Viral Video | കോഴിയെ പിടിക്കാൻ ഓടിവന്ന 'അനാകോണ്ട'യെ 'ചൂണ്ട'യിട്ട് പിടിച്ചു; വീഡിയോ വൈറൽ, സത്യമിതാണ്

Viral Video | കോഴിയെ പിടിക്കാൻ ഓടിവന്ന 'അനാകോണ്ട'യെ 'ചൂണ്ട'യിട്ട് പിടിച്ചു; വീഡിയോ വൈറൽ, സത്യമിതാണ്

വീഡിയോയിൽ നിന്ന്

വീഡിയോയിൽ നിന്ന്

ഈ വീഡിയോ ഒറിജിനൽ ആണോ എന്നൊരു സംശയം ഉണ്ടോ? അത് അറിയാൻ വാർത്ത മുഴുവൻ വായിച്ചുനോക്കൂ

  • News18
  • 1-MIN READ
  • Last Updated :
  • Share this:

അടുത്തിടെ സോഷ്യൽ മീഡിയയിൽ വീണ്ടും ഒരു വീഡിയോ വൈറൽ ആയിരിക്കുകയാണ്. കോഴികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ 'അനാകോണ്ട'യെ പിടി കൂടുന്നു എന്ന വിധത്തിലുള്ള കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പ്രചരിക്കുന്നത്. 'കോഴികളെ മോഷ്ടിച്ചയാളെ പിടിക്കാൻ ശ്രമിക്കുന്നു' എന്ന കുറിപ്പോടെയാണ് ട്വിറ്ററിൽ വീഡിയോ പങ്കു വയ്ക്കപ്പെട്ടത്.

എന്നാലും, വീഡിയോയിൽ കാണുന്നതിന് അപ്പുറത്തേക്ക് ചില സത്യങ്ങൾ കൂടിയുണ്ട്?

You may also like:രമേശ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം [NEWS]Covid 19 | ഇന്ത്യയുടെ കോവാക്സിൻ പരീക്ഷണത്തിനിടെ ഗുരുതര വീഴ്ച; രോഗമില്ലാത്തയാൾക്ക് ന്യൂമോണിയ പിടിപെട്ടിട്ടും പരീക്ഷണം തുടർന്നു [NEWS] SBI | എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും [NEWS]

പാമ്പ് വളരെ വലുതാണെന്നാണ് വീഡിയോയിൽ തോന്നുന്നത്. ചെളി നിറഞ്ഞ തടാകത്തിലൂടെ വേഗത്തിൽ കുതിച്ചെത്തുന്ന പാമ്പിന്റെ തല നീല നിറത്തിലുള്ള ഒരു ഡ്രമ്മിനുള്ളിൽ കുടുങ്ങുകയാണ്. രണ്ടു വർഷം മുമ്പ് ആദ്യമായി ട്വിറ്ററിൽ പങ്കു വയ്ക്കപ്പെട്ട ഈ വീഡിയോ ഒരു ദശലക്ഷത്തിലധികം തവണ കണ്ടിരുന്നു.

താഴെ കാണുന്നതാണ് വീഡിയോ

Trying to catch who’s been stealing the chickens... pic.twitter.com/TpBhixH5CK

എന്നിരുന്നാലും, വസ്തുത പരിശോധിക്കുന്ന വെബ്‌സൈറ്റ് ആയ സ്‌നോപ് പറയുന്നത് അനുസരിച്ച് ഈ വീഡിയോ കൃത്രിമത്വം നിറച്ചതാണ്. അത് അനുസരിച്ചാണ് പാമ്പിന് സാധാരണ ഉള്ള വലിപ്പത്തിനേക്കാൾ വലിയ വലിപ്പം തോന്നുന്നത്. എന്തിനധികം പറയുന്നു ഭീകരമെന്ന് തോന്നിയ നീല ഡ്രം പോലും ഒരു ചെറിയ പൈപ്പ് മാത്രമാണ്.

Sometimes I hate the internet pic.twitter.com/azfi99WxNZ

ഉള്ള വലുപ്പത്തിനേക്കാൾ വലുതായി പാമ്പിനെ കാണിക്കുന്ന തരത്തിലുള്ള ആദ്യത്തെ വീഡിയോ അല്ല ഇത്. 50 അടി നീളമുള്ള അനാകോണ്ട എന്ന നിലയിലും ഈ വൈറൽ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പങ്കുവച്ചിരുന്നു.

First published:

Tags: Viral video